Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കൾച്ചറൽ ഫോറം എറണാകുളം ഐക്യദാർഢ്യ സദസ്സ് ശ്രദ്ധേയമായി

കൾച്ചറൽ ഫോറം എറണാകുളം ഐക്യദാർഢ്യ സദസ്സ് ശ്രദ്ധേയമായി

സ്വന്തം ലേഖകൻ

ദോഹ : കെ റെയിൽ കേരളത്തിന് വേണ്ട എന്ന തലക്കെട്ടിൽ വെൽഫെയർ പാർട്ടി എറണാകുളം ജില്ലയിൽ നടത്തുന്ന പ്രക്ഷോഭ യാത്രക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൾച്ചറൽ ഫോറം എറണാകുളം ജില്ലാകമ്മിറ്റി ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ സംഘടിപ്പിച്ച ഐക്യദാർഢ്യ സദസ്സ് ശ്രദ്ധേയമായി.

പൊതുജനത്തിന് താങ്ങാവുന്നതിലധികം പൊതുകടത്തിലൂടെ മുടന്തുന്ന ഒരു സംസ്ഥാനത്തു വീണ്ടും ബാധ്യതയാകുന്ന ജനവിരുദ്ധ പദ്ധതികൾ അടിച്ചേൽപിക്കാൻ അനുവദിക്കില്ലെന്ന് ഐക്യദാർഢ്യ സദസ്സ് ഉദ്ഘാടനം ചെയ്തുകൊണ്ട് വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് ശ്രീ ജ്യോതിവാസ് പറവൂർ പറഞ്ഞു.

പുനരധിവാസ പാക്കേജുകൾ പ്രഖ്യാപിച്ച മുൻപദ്ധതികളുടെ അവസ്ഥ മൂലമ്പിള്ളി അടക്കം നമ്മുടെ മുമ്പിലുണ്ട്. ഈ ഭീമൻ പദ്ധതിക്കെതിരായ കോടതി ഇടപെടലും ഇതിലെ ജനവിരുദ്ധതക്ക് തെളിവാണ്, അദ്ദേഹം കൂട്ടിച്ചേർത്തു. വെൽഫെയർ പാർട്ടി എറണാകുളം ജില്ലാ ജനറൽ സെക്രട്ടറി എച്. സദഖത്ത് പ്രക്ഷോഭ യാത്രയെ സംബന്ധിച്ച് വിശദീകരിച്ചുകൊണ്ട് സദസ്സിലുള്ളവരുടെ സംശയങ്ങൾക്ക് മറുപടി നൽകി. കൽച്ചറൽഫോറം ജില്ലാ പ്രസിഡന്റ് അഫ്‌സൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അജ്മൽ സാദിഖ് നന്ദിയും പറഞ്ഞു.
--

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP