Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എയർ സുവിധയിലെ ഇളവുകൾ പുനഃസ്ഥാപിക്കണം; കൾച്ചറൽ ഫോറം കേന്ദ്ര, കേരള സർക്കാറുകൾക്ക് കത്തയച്ചു

എയർ സുവിധയിലെ ഇളവുകൾ പുനഃസ്ഥാപിക്കണം; കൾച്ചറൽ ഫോറം കേന്ദ്ര, കേരള സർക്കാറുകൾക്ക് കത്തയച്ചു

സ്വന്തം ലേഖകൻ

ടിയന്തിര ആവശ്യങ്ങൾക്കായി ഇന്ത്യയിൽ എത്തുന്ന പ്രവാസികൾക്ക് നൽകിയിരുന്ന ഇളവുകൾ ഒഴിവാക്കിയ കേന്ദ്ര സർക്കാർ നടപടി പിൻ വലിക്കണമെന്ന് കൾച്ചറൽ ഫോറം സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.

ബന്ധുക്കളുടെ മരണം പോലുള്ള അടിയന്തിര ഘട്ടങ്ങളിൽ പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റില്ലാതെ ഗൾഫിൽ നിന്നും നാട്ടിലേക്ക് പോകാൻ അനുവദിച്ചിരുന്ന ഇളവ് കഴിഞ്ഞ ഒക്ടോബർ മുതൽ കേന്ദ്ര സർക്കാർ നിർത്തലാക്കിയിരിക്കുയാണ്. വിദേശത്ത് നിന്നും വരുന്ന എല്ലാവരും യാത്രയ്ക്ക് മുൻപ് എയർ സുവിധയിൽ രജിസ്റ്റർ ചെയ്യണമെന്നും 72 മണിക്കൂറിനുള്ളിലെടുത്ത കോവിഡ് പരിശോധന ഫലം അപ് ലോഡ് ചെയ്യണമെന്നുമാണ് പുതിയ നിർദ്ദേശം. അധിക തുക നൽകിയാൽ നാലു മണിക്കൂറിനുള്ളിൽ ടെസ്റ്റ് റിസൾട്ട് കിട്ടുന്ന സൗകര്യം സ്വകാര്യ ലാബുകൾ വഴിയുണ്ടായിരുന്നതിനാലാണ് ഒരു പരിധി വരെ ഈ ബുദ്ധിമുട്ടിനെ മറികടന്നിരുന്നത്. എന്നാൽ ഓമിക്രോൺ അതിരൂക്ഷമായ സാഹചര്യത്തിൽ മിക്കലാബുകളിലും പരിശോധന നിർത്തുകയോ ബുക്കിങ് ലഭ്യമല്ലാത്ത സാഹചര്യമോ ആണുള്ളത്. ഇതോടെ പെട്ടെന്ന് നാട്ടിലെത്തേണ്ടവർക്ക് ദിവസങ്ങൾ കാത്തിരിക്കേണ്ട അവസ്ഥയാണുള്ളത്.

കഴിഞ്ഞ ദിവസം പിതാവിന്റെ അന്ത്യ കർമ്മങ്ങൾ ചെയ്യാൻ നാട്ടിലെത്താനാകാതെ മലയാളി യുവാവിന്റെ യാത്ര മുടങ്ങിയിട്ടുണ്ട്. സമാനമായ അടിയന്തിര ആവശ്യങ്ങളുമായി നിരവധി ആൾക്കാരാണ് ഇപ്പോൾ ബന്ധപ്പെട്ട് കൊണ്ടിരിക്കുന്നത്

വിഷയത്തിൽ കേരള സർക്കാർ ഗൗരവപൂർവ്വം ഇടപെട്ട് പ്രവാസികളെ ദുരിതത്തിലാഴ്‌ത്തുന്ന ഈ നടപടി പിൻവലിക്കാൻ കേന്ദ്ര സർക്കാറിൽ സമ്മർദ്ദം ചെലുത്തണമെന്നും കൾച്ചറൽ ഫോറം സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. പ്രസിഡന്റ് എ.സി. മുനീഷ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റുമാരായ ചന്ദ്രമോഹൻ, ഷാനവാസ് ഖാലിദ്, മുഹമ്മദ് കുഞ്ഞി, സജ്‌ന സാക്കി ജനറൽ സെക്രട്ടറിമാരായ മജീദ് അലി, താസീൻ അമീൻ തുടങ്ങിയവർ സംസാരിച്ചു.

എയർ സുവിധയിലെ എടുത്ത് മാറ്റിയ ഇളവുകൾ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് കേന്ദ്ര പ്രവാസികാര്യ മന്തി, വ്യോമയാന മന്ത്രി എന്നിവർക്കും വിഷയത്തിൽ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് കൊണ്ട് കേരള മുഖ്യമന്ത്രി, കേന്ദ്ര വിദേശകാര്യ മന്ത്രി, നോർക്ക ഡയറക്ടർ തുടങ്ങിയവർക്കും കൾച്ചറൽ ഫോറം ഇ-മെയിൽ അയച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP