Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോൺഗ്രസിന്റെ 137-ാമത് ജന്മദിനം ഇൻകാസ് ഖത്തർ ആഘോഷിച്ചു

കോൺഗ്രസിന്റെ 137-ാമത് ജന്മദിനം ഇൻകാസ് ഖത്തർ ആഘോഷിച്ചു

സ്വന്തം ലേഖകൻ

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 137-ാമത് ജന്മദിനം ഇൻകാസ് ഖത്തർ സെൻട്രൽ കമ്മറ്റി വിപുലമായി ആഘോഷിച്ചു . ദോഹയിലെ ഓൾഡ് ഐഡിയൽ സ്‌കൂളിൽ സംഘടിപ്പിച്ച ആഘോഷം ഇൻകാസ് ഖത്തർ പ്രസിഡണ്ട് സമീർ ഏറാമല കേക്ക് മുറിച്ചു ഉദ്ഘാടനം ചെയ്തു.സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുകയും രാജ്യത്തിന് അത് നേടിത്തരുകയും ഇന്ത്യയെ ഇന്ന് കാണുന്ന മഹാരാജ്യമാക്കി വളർത്തിയെടുക്കുകയും ചെയ്ത മഹത്തായ പ്രസ്ഥാനമായ കോൺഗ്രസിന്റെ അനുയായികൾ ആയതിൽ നമുക്ക് അഭിമാനിക്കാം എന്ന് സമീർ ഏറാമല പറഞ്ഞു.

ഇത്രയും സുദീർഘമായ പാരമ്പര്യമുള്ള മറ്റൊരു പ്രസ്ഥാനം ലോകത്തിലില്ല .ജനാധിപത്യ ഇന്ത്യയുടെ സൗന്ദര്യം കോൺഗ്രസ് സംരക്ഷിച്ചു നിലനിർത്തിയ മതേതരത്വമാണെന്നും ഇന്ത്യൻ ജനതയുടെ വികാരമായ കോൺഗ്രസ് കരുത്താർജിക്കേണ്ടത് രാജ്യനന്മയ്ക്ക് അനിവാര്യമാണെന്നും യോഗം അഭിപ്രായപ്പെട്ടു . ഇൻകാസ് സെൻട്രൽ കമ്മറ്റി നേതാക്കളായ നിയാസ് ചെരിപ്പത്ത്,അൻവർ സാദത്ത് , സിറാജ് പാലൂർ , ശ്രീജിത്ത് ആലപ്പുഴ , ഫാസിൽ വടക്കേകാട്,നിഹാസ് കോടിയേരി,അബ്ദുള്ള കെ.ടി.കെ തുടങ്ങിയവർ നേതൃത്വം നൽകി. വിവിധ ജില്ലാ കമ്മറ്റി നേതാക്കളായ ഫയാസ് (കാസർകോഡ്) , ശ്രീരാജ് (കണ്ണൂർ), അഷറഫ് വടകര (കോഴിക്കോട്), ബെനിറ്റ് (ഇടുക്കി ), ആൽബർട്ട് (വയനാട്) , നൗഫൽ കട്ടുപ്പാറ (മലപ്പുറം) , റഷീദ് വാഴക്കാല (എറണാകുളം ) , നാസർ കറുകപാടം (തൃശൂർ),

അജാത്ത് എബ്രഹാം(കോട്ടയം),ബ്രോസ്‌കി(പത്തനംതിട്ട),ലിജോ (ആലപ്പുഴ) തുടങ്ങിയവർ സംസാരിച്ചു.ഇൻകാസ് ജന::സെക്രട്ടറി മനോജ് കൂടൽ സ്വാഗതവും നൗഷാദ് ടി .കെ നന്ദിയും പറഞ്ഞു .

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP