Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സി എച്ച് അബ്ദുന്നാസറിന് എസ് ഐ സി യാത്രയയപ്പ് നൽകി

സി എച്ച് അബ്ദുന്നാസറിന് എസ് ഐ സി യാത്രയയപ്പ് നൽകി

സ്വന്തം ലേഖകൻ

ജിദ്ദ: രണ്ട് പതിറ്റാണ്ട് കാലത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന എസ് ഐ സി പ്രവർത്തകനും ഇസ്ലാമിക കലാ - സാഹിത്യ മേഖലയിലെ സജീവ സാന്നിധ്യവുമായ സി.എച്ച് അബ്ദുന്നാസറിന് സമസ്ത ഇസ്ലാമിക് സെന്റര് ജിദ്ദ സെൻട്രൽ കമ്മിറ്റി വക യാത്രയയപ്പ് നൽകി. എസ് ഐ സി അന്നഹ്ദ ഏരിയ കമ്മിറ്റി പ്രസിഡന്റ് ആയ ഇദ്ദേഹം എസ് ഐ സി നടത്തുന്ന സർഗ്ഗലയം മത്സര വേദികളിൽ തുടർച്ചയായി ഉന്നത വിജയം കരസ്ഥമാക്കിയിട്ടുണ്ട്. അതിനു പുറമെ ഇ-ദഅവ രംഗത്തെ സമസ്ത സ്‌നേഹ സൗഹൃദ ശ്രേണിയായ 'ഖാഫില' ജിദ്ദയുടെ പ്രവർത്തകനും എസ് കെ ഐ സി ആർ സ്ഥാപകകാല അഡ്‌മിന്മാരിൽ പ്രമുഖനുമാണ്.

എസ് ഐ സി ജിദ്ദ നേതൃ സംഗമ വേദിയായ 'റിയാദ 21' പരിപാടിയിൽ വെച്ച് നടന്ന യാത്രയയപ്പ് ചടങ്ങിൽ പ്രസിഡന്റ് സയ്യിദ് ഉബൈദുല്ല ഐദറൂസി തങ്ങൾ മേലാറ്റൂർ അധ്യക്ഷത വഹിച്ചു. അബ്ദുന്നാസറിന് എസ് ഐ സി വക മെമെന്റോ സയ്യിദ് ഉബൈദുല്ല തങ്ങൾ സമ്മാനിച്ചു. സംഘടന രംഗത്തും കലാ - സാഹിത്യ രംഗത്തും അബ്ദുന്നാസറിന്റെ സേവനങ്ങൾ ഏറെ ശ്ലാഘനീയമാണെന്ന് അദ്ദേഹം പറഞ്ഞു.

എസ് ഐ സി ജിദ്ദ കമ്മിറ്റി ഭാരവാഹികളായ സയ്യിദ് അൻവർ തങ്ങൾ, സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ, അബൂബക്കർ ദാരിമി ആലമ്പാടി, നജ്മുദ്ധീൻ ഹുദവി കൊണ്ടോട്ടി,അൻവർ ഫൈസി കാഞ്ഞീരപ്പുഴ, സൈനുദ്ധീൻ ഫൈസി പൊന്മള , ഉസ്മാൻ എടത്തിൽ തുടങ്ങിയവർ യാത്ര മംഗളം നേർന്നു സംസാരിച്ചു. ഇരു ഹറമുകളുമായി ബന്ധപ്പെടാനുള്ള അവസരങ്ങളും എസ് ഐ സി സംഘടന രംഗത്തെ സൗഹൃദങ്ങളും പ്രവാസം നൽകിയ വലിയ സൗഭാഗ്യങ്ങളായിരുന്നു എന്ന് മറുപടി പ്രസംഗത്തിൽ അബ്ദുന്നാസർപറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP