Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മരക്കാർ ഇ.പി ക്ക് ജിദ്ദ പാന്തേഴ്‌സ് യാത്രയയപ്പ് നൽകി

മരക്കാർ ഇ.പി ക്ക് ജിദ്ദ പാന്തേഴ്‌സ് യാത്രയയപ്പ് നൽകി

സ്വന്തം ലേഖകൻ

ജിദ്ദ: പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ജിദ്ദ പാന്തേഴ്‌സ് രക്ഷാധികാരികളിലൊരാളായ മുഹമ്മദ് മരക്കാർ ഇ.പി ക്ക് ക്ലബ്ബ് അംഗങ്ങൾ ചേർന്ന് യാത്രയയപ്പ് നൽകി. കോഴിക്കോട് ജില്ലയിലെ ഫറോക്ക് കരുവൻ തിരുത്തി സ്വദേശിയായ മരക്കാർ, രണ്ട് പതിറ്റാണ്ടോളമായി സൗദിയുടെ വിവിധ ഭാഗങ്ങളിലായി പ്രവാസ ജീവിതം നയിച്ച് പോരുകയായിരുന്നു.

പത്ത് വർഷത്തോളമായി സൗദിയിലെ പ്രശസ്ത കമ്പനിയായ ആക്‌സ്യൂം ടെലികോമിലാണ് ജോലി ചെയ്തിരുന്നത്.

ഖാലിദ് വലീദ് ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ ജിദ്ദ പാന്തേഴ്‌സ് ഭാരവാഹികൾ ചേർന്ന് മൊമന്റോ നൽകി. കെ.എൻ.എ ലത്തീഫ്, സമീർ കുഞ്ഞ നീറാട്, അഷ്‌റഫ് ആലങ്ങാടൻ, ഷാഹിദ് കളപ്പുറത്ത്, നൗഷാദ് ബാവ, ഇർഷാദ് കളത്തിങ്ങൽ, നിസാർ നടുക്കര, നവാസ് സി പി, സമീർ കളത്തിങ്ങൽ, ഇംതാദ്, ജംഷീദ്, അബു ഊരകം തുടങ്ങിയവർ സംബന്ധിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP