Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഹെയ്ത്തിയിൽ പതിനേഴ് ക്രിസ്ത്യൻ മിഷനറിമാരെ തട്ടിക്കൊണ്ടു പോയതായി യു.എസ് റിലീജിയസ് ഗ്രൂപ്പ്

ഹെയ്ത്തിയിൽ പതിനേഴ് ക്രിസ്ത്യൻ മിഷനറിമാരെ തട്ടിക്കൊണ്ടു പോയതായി യു.എസ് റിലീജിയസ് ഗ്രൂപ്പ്

പി പി ചെറിയാൻ

ഒഹായോ : ഹെയ്ത്തിയിൽ പതിനേഴ് യു.എസ് ക്രിസ്ത്യൻ മിഷനറിമാരെ തട്ടിക്കൊണ്ടു പോയതായി ഒഹായോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്രിസ്ത്യൻ എയ്ഡ് മിഷനറീസിന്റെ സന്ദേശത്തിൽ പറയുന്നു , പതിനേഴിൽ ഒരാൾ കനേഡിയൻ പൗരനാണ്

ശനിയാഴ്ച ഓർഫനേജിൽ നിന്നും പുറത്തു വരികയായിരുന്ന ഇവരെ ഹെയ്ത്തിയിലെ ഗുണ്ടാ സംഘങ്ങളാണ് തട്ടിക്കൊണ്ടുപോയതെന്ന് ഈ സംഭവത്തെക്കുറിച്ച് വ്യക്തമായ അറിവ് ലഭിച്ച ക്രിസ്ത്യൻ എയ്ഡ് മിഷനറീസ് സംഘടനാ നേതാക്കൾ പറഞ്ഞു . മിഷനറിമാർക്ക് നേരെ നടക്കുന്ന അതിക്രമങ്ങളെ നേതാക്കൾ അപലപിച്ചു .

ഹെയ്ത്തിയിലെ യു.എസ് എംബസിയുമായി മിഷൻ ഫീൽഡ് ഡയറക്ടർ ബന്ധപ്പെട്ടിരുന്നെന്നും കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നും ഇവർ അറിയിച്ചു .

തട്ടിക്കൊണ്ടുപോകൽ സംഭവത്തെക്കുറിച്ചു അറിവ് ലഭിച്ചതായി യു.എസ് ഗവണ്മെന്റ് സ്പോക്സ് പേഴ്‌സൺ പറഞ്ഞു . വിദേശങ്ങളിൽ കഴിയുന്ന യു.എസ് പൗരന്മാരുടെ സുരക്ഷ ഉറപ്പിക്കുന്നതിന് മുന്തിയ പരിഗണന നൽകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

അഞ്ചു മിഷനറിമാരും , ഏഴു സ്ത്രീകളും , അഞ്ചു കുട്ടികളുമാണ് തട്ടിക്കൊണ്ടുപോകപ്പെട്ടവർ ഇതിൽ ഒരാൾ കനേഡിയൻ പൗരനാണെന്ന് സംഘടന അറിയിച്ചു .

ഹെയ്ത്തിയിൽ ഈയ്യിടെ അഞ്ചു പുരോഹിതരെയും രണ്ടു കന്യാസ്ത്രീകളെയും തട്ടിക്കൊണ്ടു പോയിരുന്നു . 2021 ൽ മാത്രം 328 പേരെയാണ് ഗുണ്ടാസംഘങ്ങൾ തട്ടിക്കൊണ്ടുപോയത് . തട്ടിക്കൊണ്ടുപോയവരുടെ മോചനത്തിനായി പ്രാർത്ഥിക്കണമെന്ന് മിഷനറീസ് സംഘടന അഭ്യർത്ഥിച്ചു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP