Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലാസ് വേഗസ്സ് സെന്റ് മേരീസ് മലങ്കര ഓർത്തോഡോക്‌സ് ചർച് എട്ടുനോമ്പ് ആചാരണവും വാർഷികപെരുന്നാളും ഭക്തിനിർഭരമായി

ലാസ് വേഗസ്സ് സെന്റ് മേരീസ് മലങ്കര ഓർത്തോഡോക്‌സ് ചർച് എട്ടുനോമ്പ് ആചാരണവും വാർഷികപെരുന്നാളും ഭക്തിനിർഭരമായി

പി പി ചെറിയാൻ

ലാസ് വേഗസ്സ്: ലാസ് വേഗസ്സ് സെന്റ് മേരീസ് മലങ്കര ഓർത്തോഡോക്‌സ് ചർച് എട്ടുനോമ്പ് ആചാരണവും വാർഷികപെരുന്നാളും ആഘോഷിച്ചു. ശനിയാഴ്ച രാവിലെ 9:30 യ്ക്ക് വെരി. റവ. സാമുവേൽ വർഗീസ് (സെന്റ് തോമസ് ചർച്ച്, ലോസ് ഏഞ്ചൽസ്) നേതൃത്വം നൽകിയ പ്രഭാത പ്രാർത്ഥനയും വിശുദ്ധ കുർബ്ബാനയും അനുഗ്രഹീതമായിരുന്നു.

കുർബ്ബാന മദ്ധ്യേ നടത്തിയ സന്ദേശത്തിൽ ' ലോകമാസകലം കോവിഡ് മഹാമാരിയിൽ ദുരിതമനുഭവിക്കുമ്പോൾ, കൂടുതൽദൈവ വിശ്വാസവും സഹോദരസ്‌നേഹവും സഹായ മനോഭാവവും നാം പ്രകടിപ്പിക്കാൻ തയ്യാറാകണമെന്ന് ഉത് ബോധിപ്പിച്ചു. വിശുദ്ധ ദൈവമാതാവിനോടുള്ള പ്രത്യേക മദ്ധ്യസ്ഥ പ്രാർത്ഥനയിലൂടെഈ എട്ടുനോമ്പിൽ പങ്കുചേരുവാനുംആഗ്രഹ സാഫല്യം നേടി സായൂജ്യമടയുവാനും ഈ പെരുനാൾ ആഘോഷം സഹായിക്കട്ടെ'എന്ന് സാമുവേൽ അച്ഛൻ. ആശംസിച്ചു.

കാലം ചെയ്ത കാതോലിക്കാ മോറാൻ മോർ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ ബാവായ്ക്കുവേണ്ടി ധൂപപ്രാർത്ഥനയും, നിയുക്ത കാതോലിക്കയായി നാമകരണം ചെയ്തിരിക്കുന്ന ഡോ. മാത്യൂസ് മാർ. സേവേറിയോസ് തിരുമേനിക്കുവേണ്ടിയും പ്രത്യേക പ്രാർത്ഥനയും നടത്തി.പെരുനാളിനോടനുബന്ധിച്ചു, ദേവാലയത്തിനു ചുറ്റുമായി നടത്തിയ റാസയിൽ കൊടികളും മുത്തുക്കുടകളുമായി കുട്ടികളുംവിശ്വാസിസമൂഹവും പങ്കെടുത്തതും വർണ്ണശബളമായിരുന്നു.

ഒന്നരവർഷത്തെ കോവിഡ് പരിമിതികൾക്കു അവസാനമെന്നോണം, സാമൂഹ്യ അകലവും നിബന്ധനകളും പാലിച്ചുകൊണ്ട് സകുടുംബം പെരുനാളിൽ സംബന്ധിച്ചതിനു സഭാ അംഗങ്ങൾക്കും, പെരുനാൾ ശുശ്രൂഷകൾക്ക് നേതൃത്ത്വം നൽകിയതിന്, സാമുവേൽ വർഗീസ് അച്ഛന് നന്ദിയും, ചർച് സെക്രട്ടറി ജോൺ ചെറിയാൻ രേഖപ്പെടുത്തി.

ഉച്ചക്ക് 12:30 ന് നേർച്ചവിളമ്പും സ്നേഹവിരുന്നും നടത്തിയതിനു ശേഷം ഈ വർഷത്തെ അനുഗ്രഹീതമായ എട്ടുനോമ്പും പെരുന്നാളും സമാപിച്ചു. ചർച്ചിന് വേണ്ടി ട്രസ്റ്റീ ഡോ: മാത്യു ജോയിസ് അറിയിച്ചതാണിത് .

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP