Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ അന്താരാഷ്ട്ര കോൺഫറൻസിൽ തത്സമയ സംവാദം 'പീപ്പിൾസ് ഫോറം'

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ അന്താരാഷ്ട്ര കോൺഫറൻസിൽ തത്സമയ സംവാദം 'പീപ്പിൾസ് ഫോറം'

അനിൽ മറ്റത്തികുന്നേൽ

ഷിക്കാഗോ: ഷിക്കാഗോയിൽ വച്ച് നടത്തപെടുന്ന ഇന്ത്യാ പ്രസ്‌ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ അന്താരാഷ്ട്ര മാധ്യമ കോൺഫറൻസിന്റെ ഭാഗമായി പൊതുജനങ്ങളെയും സംഘടനാ നേതാക്കളെയും മാധ്യമ പ്രവർത്തകരെയും ഒരേ വേദിയിൽ അണിനിരത്തികൊണ്ടു 'പീപ്പിൾസ് ഫോറം' എന്ന ടോക്ക് ഷോ ഒരുക്കുന്നു. 'മീഡിയ | രാഷ്ട്രീയക്കാർ | ജനങ്ങൾ' എന്നതാണ് വിഷയം. കേരളത്തിൽ നിന്നെത്തുന്ന മുതിർന്ന മാധ്യമ പ്രവർത്തകരെ കൂടാതെ രാഷ്ട്രീയ നേതാക്കൾ, അമേരിക്കയിലെ സംഘടനാ നേതാക്കൾ, ഇവിടുത്തെ മാധ്യമ പ്രവർത്തകർ, കോൺഫറൻസിൽ പങ്കെടുക്കുന്ന എല്ലാവർക്കും തന്നെ ഇതിൽ പങ്കെടുക്കാം എന്നത് ഈ ഒരു ടോക്ക് ഷോയുടെ പ്രത്യേകതയാണ്.

വേദിയിൽ നിന്നും വിദൂരത്തിൽ നിന്നും അതിഥികളെ പങ്കെടുപ്പിച്ചുകൊണ്ട് സജ്ജീകരിക്കപ്പെടുന്ന ഈ ഹൈബ്രിഡ് ടോക്ക് ഷോ ഇത്തവണത്തെ മീഡിയ കോൺഫറസിന്റെ ഒരു പ്രത്യേകതയായി മാറും എന്നാണ് കരുതപ്പെടുന്നത്. അമേരിക്കയിലെ മലയാള ദൃശ്യ മാധ്യമങ്ങളിലെ സാങ്കേതികപ്രവർത്തകരെ എല്ലാം ഉൾപ്പെടുത്തിക്കൊണ്ട് നടത്തുന്നതാണ് ഈ പ്രേത്യേക പരിപാടി. ഏറ്റവും നൂതനമായ സാങ്കേതികവിദ്യ ഉൾപ്പെടുത്തിക്കൊണ്ട് തത്സമയം ലോകത്തെവിടെ നിന്നും ചോദ്യങ്ങൾ ചോദിക്കാനും മറുപടി പറയാനും സാധിക്കും ഈ സംവാദത്തിലൂടെ.

നവംബർ 11 മുതൽ 14 വരെ വൈവിധ്യമാർന്ന പരിപാടികളോടെ സംഘടിപ്പിക്കപ്പെടുന്ന കോൺഫ്രൻസിൽ ലോകത്തിന്റെ വിവിധ ഭങ്ങളിൽ നിന്നും മുതിർന്ന മാധ്യമ പ്രവർത്തകരും രാഷ്രീയ - സംഘടനാ നേതാക്കളും അടക്കം നിരവധി പേര് പങ്കെടുക്കും. ഷിക്കാഗോയ്ക്ക് അടുത്തുള്ള ഗ്ലെൻവ്യൂവിലെ റിനയസൻസ് മാരിയറ്റ് സ്യൂട്ടിൽ അരങ്ങേറുന്ന ഈ മാധ്യമസംഗമം ഒരു വൻ വിജയമാക്കി തീർക്കുവാൻ വേണ്ടി IPCNA നാഷണൽ എക്‌സിക്യൂട്ടീവിന്റെയും IPCNA ഷിക്കാഗോ ചാപ്റ്ററിന്റെയും നേതൃത്വത്തിലുള്ള വിപുലമായ കമ്മറ്റികൾ പ്രവർത്തിച്ചു വരുന്നു. വരുന്നു. കോൺഫ്രൻസ് സംബന്ധമായ കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക ബിജു കിഴക്കേക്കുറ്റ് ( 1-773-255-9777), സുനിൽ ട്രൈസ്റ്റാർ (1-917-662-1122), ജീമോൻ ജോർജ്ജ് (1-267-970-4267)

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP