Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

നമ്മൾ ചാവക്കാട്ടുക്കാർ ഒരാഗോള സൗഹൃദകൂട്ടു ബഹ്റൈൻ ചാപ്റ്റർ ഓണാഘോഷം സംഘടിപ്പിച്ചു

നമ്മൾ ചാവക്കാട്ടുക്കാർ ഒരാഗോള സൗഹൃദകൂട്ടു ബഹ്റൈൻ ചാപ്റ്റർ ഓണാഘോഷം സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

മനാമ :നമ്മൾ ചാവക്കാട്ടുക്കാർ ഒരാഗോള സൗഹൃദകൂട്ടു ബഹ്റൈൻ ചാപ്റ്റർ IMAC ബഹ്റൈൻ മീഡിയ സിറ്റിയും കൂടി സംയുകതമായി സെപ്റ്റംബർ 18ന് BMC ഗ്ലോബൽ live ചാനലിലൂടെ ഓണാഘോഷം സംഘടിപ്പിച്ചു.

ചടങ്ങിൽ ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് രാധാകൃഷ്ണ പിള്ള മുഖ്യ അതിഥിയായി ഉത്ഘാടനം നിർവഹിച്ചു.സമാജം സെക്രെട്ടറി വർഗീസ് കാരക്കൽ,IMAC ബഹ്റൈൻ മീഡിയ സിറ്റി ചെയർമാൻ ഫ്രാൻസിസ് കൈത്താരത്തു എന്നിവർ വീശിഷ്ടാതിഥികളായിരുന്നു.

ചടങ്ങിൽ വെച്ചു WMC ഗ്ലോബൽ excellency അവാർഡ്, മീഡിയ one Brave heart പുരസ്‌കാരം എന്നിവ കരസ്തമാക്കിയ സമാജം പ്രസിഡന്റ് . രാധാകൃഷ്ണ പിള്ളക്ക് നമ്മൾ ചാവക്കാട്ടുക്കാർ ഒരാഗോള സൗഹൃദകൂട്ടു ബഹ്റൈൻ ചാപ്റ്റർ പ്രസിഡന്റ് യുസുഫ് അലി, സെക്രട്ടറി മുഹമ്മദ് ഷുഹൈബ് എന്നിവർ പൊന്നാടയണിയിച്ചുകൊണ്ട് മൊമെന്റോ നൽകി ആദരിച്ചു.

കേരളീയ സമാജം നിർമ്മിച്ച 'നിയതം 'ഷോര്ട്ട് ഫിലിംലെ അഭിനയത്തിനു തിരുവനന്തപുരം 'തിര 2021' ഷോര്ട്ട് ഫിലിം മത്സരത്തിൽ മികച്ച നടനുള്ള അവാർഡ് നേടിയ മനോഹരൻ പാവറട്ടിയെ സമാജം പ്രസിഡന്റ് രാധാകൃഷ്ണപിള്ള, സെക്രട്ടറി വർഗീസ് കാരക്കൽ എന്നിവർ പൊന്നാടയണിയിച്ചുകൊണ്ട് മൊമെന്റോ നൽകി ആദരിച്ചു..

ഇത്തവണത്തെ SSLC പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച, ചാവക്കാട്ടുക്കാർ ഒരാഗോള സൗഹൃദകൂട്ടു കുടുംബത്തിലെ, ഇബ്‌നു ഹൈത്തം സ്‌കൂൾ വിദ്യാർത്ഥി മൗസ ആയിഷ യുസുഫ്‌നെ Imac Media city ഗ്ലോബൽ live ചെയർമാൻ . ഫ്രാൻസിസ് കൈതാരത്തു മൊമെന്റോ നൽകി ആദരിച്ചു.

പരിപാടിയിൽ ബഹ്റൈനിലെ നൃത്ത കലാകാരികൾ അവതരിപ്പിച്ച ഓണ നൃത്തം, തിരുവാതിര എന്നിവ കുമാരി നേഹ ഷെറിനും, ഒപ്പന ഷീന ചന്ദ്രദാസും, സിനിമാറ്റിക് ഡാൻസ് . ബീന രാഹുൽ എന്നിവരും ചിട്ടപ്പെടുത്തി അവതരിപ്പിച്ചു.ബഹ്റിനിലെ പ്രമുഖ ഗായക സംഘ മായ കലാകാരന്മാർ ജെസ്ലി കലാമിന്റെ നേതൃത്തത്തിൽ ശീതൾ പ്രജ്വൽ, പ്രസന്ന വേണുഗോപാൽ, ലീബ രാജേഷ്, പ്രാർത്ഥന രാജ്, വിനോദ് അലിയത്ത്, റിയാസ് എന്നിവർ അവതരിപ്പിച്ച ഗാനമേള പരിപാടിക്ക് മാറ്റ് കൂട്ടി.

മാസ്റ്റർ കാർത്തിക് മേനോൻ പരിപാടികൾ നിയന്ത്രിച്ച ചടങ്ങിൽപ്രസിഡന്റ് യുസുഫ് അലി അധ്യക്ഷത വഹിച്ചു.മുഹമ്മദ് ഷുഹൈബ് സ്വാഗതവും, ഷിബു ഗുരുവായൂർ നന്ദിയും പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP