Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ബഹ്റൈൻ കേരളീയ സാമാജം മുൻപോട്ടുവച്ച 'ഓണം ഫോർ ഓൾ' ക്യാമ്പയിൻ; 2000ത്തിൽ അധികം വരുന്ന തൊഴിലാളികൾക്ക് ഭക്ഷണം വിതരണം നടത്തി

ബഹ്റൈൻ കേരളീയ സാമാജം മുൻപോട്ടുവച്ച 'ഓണം ഫോർ ഓൾ' ക്യാമ്പയിൻ; 2000ത്തിൽ അധികം വരുന്ന തൊഴിലാളികൾക്ക് ഭക്ഷണം വിതരണം നടത്തി

സ്വന്തം ലേഖകൻ

ണം എല്ലാവരുടെയുമാണ്', 'ഓണം എല്ലാവർക്കുമാണ്' എന്നീ ആശയങ്ങൾ മുൻ നിറുത്തി ബഹ്റൈൻ കേരളീയ സാമാജം മുൻപോട്ടുവച്ച 'ഓണം ഫോർ ഓൾ' ക്യാമ്പയിന്റെ ഭാഗമായി ഈ വെള്ളിയാഴ്‌ച്ച ( 10 സെപ്റ്റംബർ ,2021 ) വിവിധ ലേബർ ക്യാമ്പിലെ 2000 ത്തിൽ അധികം വരുന്ന തൊഴിലാളികൾക്ക് ഭക്ഷണം വിതരണം നടത്തിയാതായി ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് രാധാകൃഷ്ണ പിള്ള ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു . ബഹുമാനപ്പെട്ട ഇന്ത്യൻ സ്ഥാനപതി ശ്രീ പിയുഷ് ശ്രീവാസ്തവ മുഖ്യ അതിഥിയുമായിരിന്നു.

'കോവിഡ് പ്രതിസന്ധികളിൽ തളർന്നു, ജീവിതത്തിൽ ഇരുള് പരക്കുന്നു എന്ന തോന്നലുമായി ജീവിക്കുന്ന അനേകം പ്രവാസികൾ നമ്മുടെ ചുറ്റുപാടും ഉണ്ട്. അവർകൊക്കെ പുതു പ്രതീക്ഷകൾ നൽകാനും, ഈ ദുരിതകാലവും കടന്നു പോകും, ഇതിനപ്പുറം നമ്മളെയൊക്കെ കാത്തു ഒരു നല്ലനാളെയുണ്ടെന്ന പ്രതീക്ഷ കൊടുക്കാനുമായി സാമാജം വിഭാവനം ചെയ്ത പദ്ധതിയാണ് ഓണം ഫോർ ഓൾ. താരതമ്യേന കുറഞ്ഞ ശമ്പളത്തിൽ ജോലിചെയ്യുന്ന തൊഴിലാളികൾക്കും മറ്റു അർഹതപ്പെട്ട പ്രവാസികൾക്കും ഓണസദ്യ എത്തിച്ചു നൽകുക വഴി ഓണാഘോഷം കഴിയുന്നത്ര എല്ലാവർക്കും ഉറപ്പുവരുത്തുക എന്നതാണ് പദ്ധതിയുടെ ആശയം.' - സമാജം പ്രസിഡന്റ് പി. വി. രാധാകൃഷ്ണപിള്ള പറഞ്ഞു.

'ഓണം എന്ന മഹത്തായ ആചാരത്തിന്റെ അന്തസത്ത അന്യഭാഷാ തൊഴിലാളികളിലേക്കു കൂടി പരിചയപ്പെടുത്തുക എന്ന ആശയവും ഈ പദ്ധതിക്ക് പിന്നിലുണ്ട് എന്ന് സമാജം സെക്രട്ടറി വർഗ്ഗീസ് കാരക്കൽ പറഞ്ഞു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP