Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഡോ. കെ.എസ് ട്രീസ ടീച്ചർക്ക് വിജയമന്ത്രങ്ങൾ സമ്മാനിച്ചു

ഡോ. കെ.എസ് ട്രീസ ടീച്ചർക്ക് വിജയമന്ത്രങ്ങൾ സമ്മാനിച്ചു

സ്വന്തം ലേഖകൻ

ദോഹ: അമേരിക്കയിലേക്കുള്ള യാത്രാ മധ്യേ ദോഹയിലിറങ്ങിയ പ്രശസ്ത എഴുത്തുകാരിയും സാമൂഹ്യ സാംസ്‌കാരിക പ്രവർകത്തകയുമായ ഡോ. കെ.എസ്. ട്രീസ ടീച്ചർക്ക് വിജയമന്ത്രങ്ങൾ സമ്മാനിച്ചു. ടീച്ചർ താമസിക്കുന്ന മാരിയറ്റ് മാർക്വ്യൂസ് ഹോട്ടലിൽ ഗ്രന്ഥകാരൻ നേരിട്ടെത്തിയാണ് പുസ്തകം സമ്മാനിച്ചത്.

വിജയമന്ത്രങ്ങൾ ഏറ്റുവാങ്ങാൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും ഏറെ പ്രചോദനാത്മകമായ സന്ദേശങ്ങളാണ് പുസ്‌കത്തിന്റെ സവിശേഷതയെന്നും പുസ്്തകം സ്വീകരിച്ച് സംസാരിക്കവേ ട്രീസ ടീച്ചർ പറഞ്ഞു.

മരിക്കുകില്ല,നന്മകളൊരിക്കലും ശേഷമാകാ-
തിരിക്കുകില്ല, നിശ്ചയമിപ്പാരിലുള്ള ധർമ്മവും
നിനച്ചു,സർവ്വവും പരിത്യജിച്ചിടുന്ന വേളയിൽ
ഉദിച്ചിടുന്ന പൂർവ്വശോഭയാൽ ജ്വലിക്കും നന്മകൾ.

സഹജീവികളെ പ്രചോദിപ്പിക്കുകയെന്നത് പുണ്യകരമായ നന്മയാണെന്നാണ് ടീച്ചർ തന്റെ കാവ്യാത്മകമായ ശൈലിയിൽ കുറിച്ചത്.ടീച്ചറുടെ ഭർത്താവ് സെൻട്രൽ എക്‌സൈസ് റിട്ടയേർഡ് ഡെപ്യൂട്ടി കമീഷണറായ പി.സി. സ്‌കറിയ ഐ.ആർ.എസും ചടങ്ങിൽ സംബന്ധിച്ചു.

ഏത് പ്രായത്തിൽപ്പെട്ടവർക്കും പ്രചോദനാത്മകമായ സന്ദേശങ്ങളാണ് വിജയമന്ത്രങ്ങളുടെ സവിശേഷത. പുസ്തകത്തിന്റെ കോപ്പി ഖത്തറിൽ ആവശ്യമുള്ളവർ 70413304, 70467553 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.നാട്ടിൽ പുസ്തകം ആവശ്യമുള്ളവർ പ്രസാധകരായ ലിപി പബ്‌ളിക്കേഷൻസുമായാണ് ബന്ധപ്പെടേണ്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP