Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

യാത്രകൾ മനസിനും ശരീരത്തിനും ഉന്മേഷം പകരും; എൻ.കെ. മുസ്തഫ സാഹിബ്

യാത്രകൾ മനസിനും ശരീരത്തിനും ഉന്മേഷം പകരും; എൻ.കെ. മുസ്തഫ സാഹിബ്

സ്വന്തം ലേഖകൻ

 ദോഹ. യാത്രകൾ മനസിനും ശരീരത്തിനും ഉന്മേഷം പകരുമെന്നും കർമ രംഗത്ത് കൂടുതൽ ഊർജസ്വലരാക്കുമെന്നും പ്രമുഖ പ്രവാസി വ്യവസായിയും സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകനുമായ എൻ.കെ. മുസ്തഫ സാഹിബ് അഭിപ്രായപ്പെട്ടു. റേഡിയോ മലയാളം ഓഫീസിൽ നടന്ന ചടങ്ങിൽ ഗൾഫിലെ മാധ്യമ പ്രവർത്തകനായ ഡോ. അമാനുല്ല വടക്കാങ്ങരയുടെ ഏറ്റവും പുതിയ പുസ്തകമായ യാത്രക്കാരെ മാടിവിളിക്കുന്ന ജോർജിയ എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുതിയ ദേശങ്ങളിലൂടെ സഞ്ചരിച്ച് അവിടുത്തെ ജനങ്ങളുമായും സംസ്‌കാരങ്ങളുമായുമൊക്കെ ഇടപഴകുമ്പോൾ കുറേ പ്രായോഗിക പാഠങ്ങൾ പഠിക്കാനും പകർത്താനും കഴിയും. മനോഹരമായ പ്രകൃതിയും വിസ്മയങ്ങളുടെ കലവറ തീർക്കുന്ന പ്രാപഞ്ചിക പ്രതിഭാസങ്ങളും കൂടുതൽ നല്ല മനുഷ്യരാകുവാനാണ് പ്രേരിപ്പിക്കുക. ഈയർഥത്തിൽ യാത്രകൾ ജീവിതത്തിന്റെ അനിവാര്യ ഭാഗമാക്കണമെന്ന് അദ്ദേഹം പറഞ്ഞു.

ഫിറ്റ്‌കോ മാനേജിങ് ഡയറക്ടർ ഫൈസൽ പാറാട് പുസ്തകത്തിന്റെ ആദ്യ പ്രതി ഏറ്റുവാങ്ങി. ജീവിതത്തിൽ എന്നും ആവേശം നൽകുന്ന അനുഭവങ്ങൾ സമ്മാനിക്കുന്നതിനാലാണ് താൻ എന്നും യാത്രകളെ ഇഷ്ടപ്പെടുന്നതെന്നും ജോർജിയൻ യാത്ര അവിസ്മരണീയമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

റേഡിയോ മലയാളം ഡയറക്ടറും സിഇഒയുമായ അൻവർ ഹുസൈൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ലോകത്തുടനീളം സഞ്ചരിച്ച് ഭൂമിയിലെ വിസ്മയങ്ങളിൽ നിന്നും ആവേശമുൾകൊള്ളൊനാവുകയെന്നത് വലിയ കാര്യമാണെന്നും യാത്രാവിവരണങ്ങൾ യാത്രക്ക് അവസരം ലഭിക്കാത്തവർക്കും അത്തരം വികാരങ്ങൾ പകർന്നുനൽകുവാൻ സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.

കൊക്കേഷ്യൻ മലനിരകളും പച്ച പുതച്ച മുൽമേടുകളും സമൃദ്ധമായ ജലാശയങ്ങളുമലങ്കരിക്കുന്ന ജോർജിയ കാർഷിക ജീവിതത്തിന്റെ തനിമയും സാംസ്‌കാരിക പൈതൃകങ്ങളും പാരമ്പര്യങ്ങളുമായാണ് സന്ദർശകരെ ആകർഷിക്കുന്നതെന്നും ഏത് തരം യാത്രക്കാർക്കും ഹൃദ്യമായ അനുഭവമാണ് ജോർജിയ സമ്മാനിക്കുകയെന്നും ഡോ. അമാനുല്ല വടക്കാങ്ങര പറഞ്ഞു.

ഏവൻസ് ടൂർസ് ആൻഡ് ട്രാവൽസ് മാനേജിങ് ഡയറക്ടർ നാസർ കറുകപ്പാടത്ത്, വ്‌ളോഗർ സാബിത് പാമ്പാടി, ജോബ്, നബീൽ, ജെബി കെ. ജോൺ, ഫൈസൽ റസാഖ് സംസാരിച്ചു.

ഷറഫുദ്ധീൻ തങ്കയത്തിൽ, മുഹമ്മദ് റഫീഖ്, റഷാദ് മുബാറക്, അഫ്‌സൽ കിളയിൽ, ജോജിൻ മാത്യൂ, സിയാഹുറഹ്‌മാൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

പുസ്തകം സൗജന്യവിതരണത്തിനുള്ളതാണെന്നും കോപ്പികൾ ആവശ്യമുള്ളവർ 44324853 എന്ന നമ്പറിൽ മീഡിയ പ്‌ളസ് ഓഫീസുമായോ ഏവൻസ് ശാഖകളുമായോ ബന്ധപ്പെടണമെന്നും സംഘാടകർ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP