Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിജയമന്ത്രങ്ങൾക്ക് യുണിവേഴ്സൽ റെക്കോർഡ്സ് ഫോറത്തിന്റെ അംഗീകാരം

വിജയമന്ത്രങ്ങൾക്ക് യുണിവേഴ്സൽ റെക്കോർഡ്സ് ഫോറത്തിന്റെ അംഗീകാരം

സ്വന്തം ലേഖകൻ

ദോഹ : മാധ്യമപ്രവർത്തകനും ഗ്രന്ഥകാരനുമായ ഡോ. അമാനുല്ല വടക്കാങ്ങര തയ്യാറാക്കിയ വിജയമന്ത്രങ്ങൾക്ക് യുണിവേഴ്സൽ റെക്കോർഡ്സ് ഫോറത്തിന്റെ അംഗീകാരം.

മോസ്റ്റ് യുണീക് മലയാളം മോട്ടിവേഷണൽ പോഡ്കാസ്റ്റ് എന്ന വിഭാഗത്തിലാണ് പുരസ്‌കാരം ലഭിച്ചത്. 150 എപ്പിസോഡുകൾ പിന്നിട്ട വിജയമന്ത്രം പൂസ്തക രൂപത്തിൽ 4 ഭാഗങ്ങളായി ഇറങ്ങിയിട്ടുണ്ട്. കൂടാതെ ഖത്തറിലെ ആദ്യ മലയാളം റേഡിയോ 98.6 എഫ്.എമ്മിലൂടെയും സംപ്രേഷണം ചെയ്യുന്നുണ്ട്.

വിദ്യാർത്ഥികളേയും യുവജനങ്ങളേയും പ്രചോദിപ്പിക്കുകയും കർമോൽസുകരാക്കുകയും ചെയ്യു വിജയമന്ത്രങ്ങൾ കേരളത്തിനകത്തും പുറത്തുമുള്ള മലയാളി സമൂഹം ഏറ്റെടുത്തതോടെ വാട്സപ്പ് ബ്രോഡ്കാസ്റ്റിലൂടെയും യൂട്യൂബിലൂടെയുമായി പതിനായിരക്കണക്കിനാളുകളാണ് നിത്യവും കേട്ടുകൊണ്ടിരിക്കുന്നത്.

ബന്ന ചേന്ദമംഗല്ലൂരിന്റെ അനുഗ്രഹീത ശബ്ദവും സുനീഷ് പെരുവയലിന്റെ സാങ്കേതിക സഹായവുമാണ് വിജയമന്ത്രങ്ങളെ കൂടുതൽ ജനകീയമാക്കിയത്.

പതിനഞ്ച് എപ്പിസോഡുകളാണ് ആദ്യം ആസൂത്രണം ചെയ്തിരുതെങ്കിലും ശ്രോതാക്കളുടെ സജീവമായ പ്രതികരണങ്ങളാണ് നൂറ്റമ്പത് എപ്പിസോഡും പിന്നിട്ട് മുന്നോട്ടുപോകുവാൻ പ്രേരണയായതെന്ന് ഡോ. അമാനുല്ല വടക്കാങ്ങര പറഞ്ഞു.

വിജയമന്ത്രങ്ങൾ മലയാളത്തിന്റെ അഞ്ചാം ഭാഗവും ഇംഗ്ലീഷിലെ ആദ്യ പതിപ്പും ഉടൻ പുറത്തിറങ്ങുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

അടുത്തയാഴ്ച കോഴിക്കോട് വെച്ച് നടക്കുന്ന ചടങ്ങിൽ പൊതുമരാമത്ത്, വിനോദ സഞ്ചാരം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അവാർഡ് സമ്മാനിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP