Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഫോക്കസ് ഇന്റർനാഷണൽ റീജിയണൽ മീറ്റുകൾ തുടങ്ങി

ഫോക്കസ് ഇന്റർനാഷണൽ റീജിയണൽ മീറ്റുകൾ തുടങ്ങി

സ്വന്തം ലേഖകൻ

കുവൈത്ത് : പ്രമുഖ യുവജന സംഘടനയായ ഫോക്കസിന്റെ പ്രവർത്തനങ്ങൾ അന്താരാഷ്ട്ര തലത്തിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി റീജിയണൽ മീറ്റുകൾക്ക് തുടക്കമായി. 'ടുഗെതർ, ബിയോണ്ട് ബൗണ്ടറീസ്' എന്ന തീമിൽ സംഘടിപ്പിക്കപ്പെട്ട മീറ്റുകൾ വിവിധ രാജ്യങ്ങളിലെ ഫോക്കസ് കേന്ദ്രങ്ങളിൽ ഒരേ ദിവസമാണ് നടന്നത്.

യുവാക്കളുടെ കർമ്മശേഷി ക്രിയാത്മകമായി ഉപയോഗിക്കുക വഴി സാമൂഹ്യ പരിഷ്‌കരണ പ്രവർത്തനങ്ങൾ നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെ 2005 ൽ ഖത്തറിൽ രൂപീകൃതമായ യുവജന സംഘമാണ് ഫോക്കസ്. കഴിഞ്ഞ പതിനഞ്ച് വർഷത്തിനിടെ ജി സി സി യിലും ഇന്ത്യയിലുമടക്കം വിവിധ റീജിയണുകളിൽ ഫോക്കസ് ഇന്ന് സജീവമായി പ്രവർത്തിക്കുന്നു. പുതിയ കാലത്തിന്റെ ചിന്തയും കാഴ്ചപ്പാടുകളും മുഖമുദ്രയാക്കി ഫോക്കസിന്റെ പ്രവർത്തനങ്ങൾ അന്താരാഷ്ട്ര തലത്തിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് വിവിധ രാജ്യങ്ങളിലെ ഫോക്കസ് മീറ്റുകൾ ഒരേ ദിവസം നടന്നത്. ഖത്തർ, കുവൈത്ത്, യു എ ഇ, ഒമാൻ, ഇന്ത്യ എന്നീ റീജിയഅകളിലെ മീറ്റുകൾ വെള്ളിയാഴ്ചയും സൗദി റീജിയണൽ മീറ്റ് തിങ്കളാഴ്ചയും നടന്നു.

കുവൈത്തിൽ നടന്ന റീജിയണൽ മീറ്റിൽ കേരളത്തിലെ പ്രമുഖ ജേർണലിസ്റ്റും അദ്ധ്യാപകനുമായ മുജീബ് റഹ്‌മാൻ കിനാലൂർ മുഖ്യാതിഥിയായിരുന്നു. 'മനുഷ്യത്വം' ആയിരിക്കണം ആധുനിക യുവതയുടെ സ്വപ്നങ്ങളുടെ അടിസ്ഥാനമെന്നും നന്മയിൽ സഹകരിക്കുന്ന എല്ലാ യുവാക്കൾക്കും പ്രവർത്തിക്കാൻ സാധ്യമാവുന്ന സങ്കുചിതത്വങ്ങൾക്കതീതമായ വേദിയാവണം ഫോക്കസ് ഇന്റർനാഷണൽ എന്നും അദ്ദേഹം അഭിപ്രായപെട്ടു.

മനുഷ്യനെ മനുഷ്യനായി ഉൾക്കൊള്ളുക എന്ന മനോഭാവമാണ് നാം വളർത്തിയെടുക്കേണ്ടതെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. സൂം പ്ലാറ്റ്‌ഫോമിൽ നടന്ന മീറ്റിൽ ഫോക്കസിന്റെ കുവൈത്ത് റീജിയണൽ സിഇഒ. ഫിറോസ് ചുങ്കത്തറ അദ്ധ്യക്ഷത വഹിച്ചു. ഫോക്കസ് ഇന്റർനാഷണൽ ഡെപ്യൂട്ടി സി.ഒ. ഒ യും ഗ്ലോബൽ മെമ്പർഷിപ് കാമ്പയിൻ കൺവീനറുമായ ഷബീർ വെള്ളാടത്ത് ഫോക്കസ് ഗ്ലോബൽ വിഷൻ അവതരിപ്പിച്ചു. കുവൈത്ത് റീജിയണൽ സി.ഒ .ഒ അബ്ദുറഹ്‌മാൻ സ്വാഗതവും, അഡ്‌മിൻ കോർഡിനേറ്റർ അനസ് നന്ദിയും പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP