Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വെൽഫെയർ പാർട്ടി വെർച്വൽ റാലിയിൽ പ്രവാസികളും അണിചേരും; കുവൈത്തിൽനിന്ന് രണ്ടായിരംപേരെ പങ്കെടുപ്പിക്കാൻ തീരുമാനം

വെൽഫെയർ പാർട്ടി വെർച്വൽ റാലിയിൽ പ്രവാസികളും അണിചേരും; കുവൈത്തിൽനിന്ന് രണ്ടായിരംപേരെ പങ്കെടുപ്പിക്കാൻ തീരുമാനം

സ്വന്തം ലേഖകൻ

കുവൈറ്റ് സിറ്റി:ഭരണത്തിന്റെ എല്ലാ മേഖലയിലും സമ്പൂർണ പരാജയമായി മാറിയിരിക്കുന്ന നരേന്ദ്ര മോദി സർക്കാർ രാജി വെച്ചൊഴിയുക എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് വെൽഫെയർ പാർട്ടി ജൂൺ 25ന് (വെള്ളി) വൈകീട്ട് 4:00ന് (കുവൈത്ത് സമയം : ഉച്ചയ്ക് 1:30 ന് )വെൽഫെയർ പാർട്ടി യൂട്യൂബ് ചാനലിലൂടെ സംഘടിപ്പിക്കുന്ന വെർച്വൽ റാലി വൻ വിജയമാക്കാൻ പാർട്ടി കുവൈറ്റ് ഘടകം (വെൽഫെയർ കേരള കുവൈറ്റ്) തീരുമാനിച്ചു.

ഇതിനായി കുവൈറ്റിലെ പാർട്ടി നേതൃത്വത്തിന്റെയും അംഗങ്ങളുടെയും ഒരു സൂം മീറ്റിങ് സംഘടിപ്പിച്ചു.കേന്ദ്ര പ്രസിഡന്റ് അൻവർ സഈദിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ,സെക്രട്ടേറിയറ്റ് വർക്കിങ് കമ്മിറ്റി, അംഗങ്ങൾമേഖല, ജില്ലാതല നേതാക്കൾ എന്നിവർ പങ്കെടുത്തു.

സംസ്ഥാന വെർച്വൽ റാലി കൺവീനർ റസാഖ് പാലേരി യോഗത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു.കോവിഡ് പ്രതിരോധത്തിൽ സമ്പൂർണ പരാജയമായ മോദി സർക്കാർ ജനങ്ങൾക്ക് മതിയായ ഓക്‌സിജൻ പോലും എത്തിക്കാൻ കഴിയാതെ കൂനിന്മേൽ കുരുപോലെ ജനജീവിതം കൂടുതൽ ദുരിതത്തിലാഴ്‌ത്തി പെട്രോൾ ഡീസൽ വില വർദ്ധിപ്പിക്കാനുള്ള തത്രപ്പാടിലായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു.

ഈ സമയത്തും ജനക്ഷേമ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകാതെ ജനങ്ങളെ മതപരമായി വിഘടിപ്പിക്കുന്ന പൗരത്വ നിഷേധ നിയമങ്ങൾ നടപ്പാക്കുന്ന തിരക്കിലാണ് ഭരണകൂടം അതിനെതിരെ പ്രതികരിക്കുന്നവരെ ഭരണകൂട വേട്ട നടത്തി ജയിലിലടക്കുന്നു.കോർപ്പറേറ്റുകളുടെ വാലായി നിന്ന്‌കൊണ്ട് സമാധാനമായി ജീവിക്കുന്ന ലക്ഷദ്വീപിലെ ജനങ്ങൾക്കും അവരുടെ ഭൂമിക്കും, അസ്തിത്വത്തിനും നേരെയുള്ള കയ്യേറ്റങ്ങളുംഅനുവദിക്കാൻ കഴിയില്ല.
രാജ്യത്തിന്റെ നട്ടെല്ലായ കർഷകർ മാസങ്ങളായി തെരുവിൽ അതിജീവനത്തിനായുള്ള സമരത്തിലാണ്.ഈ വിഷയങ്ങൾ എല്ലാ മുദ്രാവാക്യമാക്കിയാണ് വെൽഫെയർ പാർട്ടി വെർച്വൽ റാലി സംഘടിപ്പിക്കുന്നത്.ജനാധിപത്യ വിശ്വാസികളായ എല്ലാ ജനങ്ങളും ഇതിൽ അണിചേരണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

പരിപാടിയുടെ വിജയത്തിനായി അൻവർ ഷാജി കൺവീനറായും മീഡിയ കൺവീനർ ജസീൽ ചെങ്ങളാൻ പ്രചാരണ ചുമതല കൺവീണറായും കൂടാതെ സി സി അംഗങ്ങൾ , ജില്ല , മേഖല ,യൂണിറ്റ് ഭാരവാഹികൾ അംഗങ്ങൾ ആയിട്ടുള്ള ഒരു വിശാല പ്രാചാര കമ്മറ്റിയും സംസ്ഥാന കണവീണർ റസാഖ് പാലിരിയുടെ സാന്നിധ്യത്തിൽ രൂപകരിച്ചു.

2000 പേരെ കുവൈറ്റിൽ നിന്നും പ്രവർത്തകരായും അഭ്യുദയ കാംക്ഷികളായും പങ്കെടുപ്പിക്കാൻ യോഗത്തിൽ തീരുമാനമായി.ജനറൽ സെക്രട്ടറിമാരായ ഗിരീഷ് വയനാട് സ്വാഗതവും റഫീഖ് ബാബു പൊന്മുണ്ടം നന്ദിയും പറഞ്ഞു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP