Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഹത്രാസ് സംഭവം: ന്യൂജഴ്സിയിൽ ഇന്ത്യൻ അമേരിക്കൻ മുസ്ലിം കൗൺസിൽ പ്രതിഷേധിച്ചു

ഹത്രാസ് സംഭവം: ന്യൂജഴ്സിയിൽ ഇന്ത്യൻ അമേരിക്കൻ മുസ്ലിം കൗൺസിൽ പ്രതിഷേധിച്ചു

പി.പി. ചെറിയാൻ

ന്യൂജഴ്സി: ഹത്രാസിൽ മാനഭംഗത്തിനിരയായ ദളിത് പെൺകുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ ന്യൂജഴ്സിയിൽ പ്രതിഷേധം. ഇന്ത്യൻ അമേരിക്കൻ മുസ്ലിം കൗൺസിൽ ഒക്ടോബർ പത്തിനാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

സ്വന്തം മാതാപിതാക്കൾക്കുപോലും ഒരുനോക്ക് കാണാൻ അവസരം നൽകാതെ അർധരാത്രിയിൽ തന്നെ ചിതയൊരുക്കി തെളിവുകൾ നശിപ്പിക്കുന്നതിനു നേതൃത്വം നൽകിയ ഉത്തർപ്രദേശ് പൊലീസിന്റെ മനുഷ്യത്വരഹിതമായ പ്രവർത്തികളെ പ്രതിഷേധത്തിൽ പങ്കെടുത്തവർ നിശിചതമായി വിമർശിച്ചു.

പെൺകുട്ടിയെ ക്രൂരമായി മാനഭംഗത്തിനിരയാക്കി രക്ഷപെട്ട പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് യുപി ഗവൺമെന്റ് സ്വീകരിച്ചതെന്നും യോഗം കുറ്റപ്പെടുത്തി. ഐഎഎംസി ന്യൂജഴ്സി യൂണീറ്റാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ഹിന്ദൂസ് ഫോർ ഹ്യൂമന്റൈറ്റ്സ്, ഇന്ത്യ സിവിൽ വാച്ച്, സാധന, സ്റ്റുഡന്റ്സ് എഗനിസ്റ്റ് ഹിന്ദുത്വ ഐഡിയോളജി, മുസ്ലിം ഫോർ പ്രോഗ്രസീവ് വാല്യൂസ് എന്നീ സംഘടനകളും പ്രതിഷേധത്തിൽ പങ്കെടുത്തു.

ഇന്ത്യൻ ഭരണഘടനയ്ക്ക് വിധേമായി ജനങ്ങളെ സേവിക്കാൻ കഴിയാത്ത മുഖ്യമന്ത്രിയാണ് ആദിത്യനാഥെന്ന് ഐഎഎംസി ജനറൽ സെക്രട്ടറി ജാവേദ് ഖാൻ കുറ്റപ്പെടുത്തി. യുപി ഗവൺമെന്റിനെതിരായും, മുഖ്യമന്ത്രിക്കെതിരായും പ്രതിഷേധക്കാർ മുദ്രാവാക്യം വിളിച്ചാണ് സമരത്തിൽ പങ്കുചേർന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP