Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എസ്‌പി ബാലസുബ്രഹ്മണ്യത്തിന്റെ നിര്യാണത്തിൽ കാനേഡിയൻ മലയാളി ഐക്യവേദി ദുഃഖം രേഖപ്പെടുത്തി

എസ്‌പി ബാലസുബ്രഹ്മണ്യത്തിന്റെ നിര്യാണത്തിൽ കാനേഡിയൻ മലയാളി ഐക്യവേദി ദുഃഖം രേഖപ്പെടുത്തി

ജോയിച്ചൻ പുതുക്കുളം

ടൊറന്റോ: ഗാനരംഗത്തെ മഹാമാന്ത്രികനായ എസ്‌പി ബാലസുബ്രഹ്മണ്യത്തിന്റെ നിര്യാണത്തിൽ കാനേഡിയൻ മലയാളി ഐക്യവേദി അഗാധദുഃഖം രേഖപ്പെടുത്തുന്നതായി പ്രസിഡന്റ് കുര്യൻ പ്രക്കാനവും കാനഡയിലെ മറ്റു എല്ലാ സംഘടനാ നേതാക്കളും അറിയിച്ചു.

ഔദ്യോഗിക ബഹുമതികളോടെ ശനിയാഴ്ച സംസ്‌കാരം നടത്തി. ചെന്നൈയ്ക്ക് സമീപം റെഡ് ഹിൽസിലുള്ള ഫാംഹൗസിലായിരുന്നു സംസ്‌ക്കാര ചടങ്ങുകൾ. പൂർണമായും ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌ക്കാര ചടങ്ങുകൾ.കോവിഡ് ഭീതിക്കിടയിലും അവസാനമായി അദ്ദേഹത്തെ ഒരു നോക്കു കാണാൻ റെഡ് ഹിൽസിൽ എത്തിയത് സഹപ്രവർത്തകരും നൂറുകണക്കിന് ആരാധകരും ആയിരുന്നു.

തിരിച്ചുവരവിന്റെ പാതയിലാണെന്ന തരത്തിലുള്ള പ്രതീക്ഷകൾ ഉണർത്തിയ രണ്ടാഴ്ചകൾക്കുശേഷമാണ് വ്യാഴാഴ്ച വൈകിട്ട് ആശുപത്രിയുടെ പുതിയ മെഡിക്കൽ ബുള്ളറ്റിൻ പുറത്തെത്തുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ആരോഗ്യനില കൂടുതൽ വഷളായെന്നും പരമാവധി ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്താലാണ് കഴിയുന്നതെന്നുമായിരുന്നു ബുള്ളറ്റിനിൽ പറഞ്ഞിരുന്നത്. സ്ഥിതി വീണ്ടും വഷളായതോടെ വെള്ളിയാഴ്ച രാവിലെ അദ്ദേഹത്തിന് ഹൃദയാഘാതവും സംഭവിച്ചു. തുടർന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് ശേഷമായിരുന്നു മരണം സംഭവിക്കുന്നത്. മരണസമയത്ത് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെല്ലാം അടുത്തുണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP