Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്റ്റുഡന്റസ് ഇന്ത്യ ഖത്തർ ഇന്റർസോൺ ഡിബേറ്റ്: ദോഹ സോൺ ജേതാക്കൾ

സ്റ്റുഡന്റസ് ഇന്ത്യ ഖത്തർ ഇന്റർസോൺ ഡിബേറ്റ്: ദോഹ സോൺ ജേതാക്കൾ

സ്വന്തം ലേഖകൻ

ദോഹ: സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് സ്റ്റുഡന്റ്‌സ് ഇന്ത്യ ഖത്തർ ചാപ്റ്റർ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഇന്റർസോൺ ഡിബേറ്റ് മത്സരം സമാപിച്ചു. ഹേയ്ൻസ് അലക്‌സാണ്ടർ, എൽവിൻ ലിറ്റോ, അക്ഷയ് വിജിൽ എന്നിവർ അണിനിരന്ന ദോഹ സോൺ ജേതാക്കളായി. അഖിൽ അൻവർ, ജഅഫർ ഷമീം, ജൽവാൻ ജലീൽ എന്നിവരടങ്ങിയ റയ്യാൻ സോണിനാണ് രണ്ടാം സ്ഥാനം.

മികച്ച പ്രഭാഷകരായി ജഅഫർ ഷമീം, അക്ഷയ് വിജിൽ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. അൽ ഖോർ, മദീന ഖലീഫ സോൺ ടീമുകളും മത്സരത്തിൽ പങ്കെടുത്തു. 'മാധ്യമ സ്വാതന്ത്ര്യവും ഭരണകൂടവും' എന്ന തലക്കെട്ടിൽ നടന്ന ഡിബേറ്റ് ഫൈനലിൽ ഹിശാം, അമീൻ എന്നിവർ മോഡറേറ്റർമാരായിരുന്നു. ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ നടന്ന മത്സര പരിപാടിയിൽ സ്റ്റുഡന്റ്‌സ് ഇന്ത്യ ഖത്തർ പ്രസിഡന്റ് ഫായിസ് റഹ്മാൻ സ്വാഗതം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP