Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഡോ.അമാനുല്ല വടക്കാങ്ങരക്ക് ഇന്റർനാഷണൽ അറബിക് ഫെഡറേഷനിൽ അംഗത്വം

ഡോ.അമാനുല്ല വടക്കാങ്ങരക്ക് ഇന്റർനാഷണൽ അറബിക് ഫെഡറേഷനിൽ അംഗത്വം

സ്വന്തം ലേഖകൻ

ദോഹ: ഗ്രന്ഥകാരൻ, അദ്ധ്യാപകൻ, മാധ്യമ പ്രവർത്തകൻ എന്നീ നിലകളിൽ ശ്രദ്ധേയനായ ഡോ.അമാനുല്ല വടക്കാങ്ങരക്ക് ബെയ്റൂത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്റർനാഷണൽ അറബിക് ഫെഡറേഷനിൽ അംഗത്വം ലഭിച്ചു. അറബി ഭാഷ പഠിപ്പിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമുള്ള പരിശ്രമങ്ങൾ പരിഗണിച്ചാണ് ഡോ. അമാനുല്ലയെ ഫെഡറേഷനിലേക്ക് നോമിനേറ്റ് ചെയ്തതെന്ന് ഭാരവാഹികൾ അറിയിച്ചു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പണ്ഡിതന്മാർ, ഗവേഷകർ, അദ്ധ്യാപകർ, ഗ്രന്ഥകാരന്മാർ, സ്പെഷ്യലിസ്റ്റുകൾ, അറബി ഭാഷയിൽ താൽപ്പര്യമുള്ളവർ തുടങ്ങിയവരുടെ ഒരു സ്വതന്ത്ര അന്താരാഷ്ട്ര സ്ഥാപനമാണ് ഇന്റർനാഷണൽ അറബിക് ഫെഡറേഷൻ. അറബി ഭാഷയ്ക്കുള്ള ഇന്റർനാഷണൽ കൗൺസിലിന്റെ പൊതുസഭയിൽ അംഗമായ ഇന്റനാഷണൽ ഫെഡറേഷനിൽ ഖത്തറിൽ നിന്നും അംഗത്വം ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരനാണ് ഡോ. അമാനുല്ല വടക്കാങ്ങര

അറബി ഭാഷയുമായി ബന്ധപ്പെട്ട് നാൽപതോളം ഗന്ഥങ്ങളുടെ കർത്താവായ ഡോ. അമാനുല്ല വടക്കാങ്ങര ദീർഘകാലം ഖത്തറിലെ ഐഡിയൽ ഇന്ത്യൻ സ്‌ക്കൂൾ അറബിക് ആൻഡ് ഇസ്ലാമിക് സ്റ്റഡീസ് വകുപ്പ് മേധാവിയായിരുന്നു. സ്്പോക്കൺ അറബികുമായി ബന്ധപ്പെട്ട് ഒരു ഡസനോളം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ച അദ്ദേഹം വിദ്യാർത്ഥികൾക്കും മുതിർന്നവർക്കും അറബി ഭാഷ ലളിതമാക്കുന്നതിനുള്ള വിവിധ പരിപാടികളിലൂടെ ശ്രദ്ധേയനാണ്. ഗൾഫിലും ഇന്ത്യയിലും നിരവധി സ്‌ക്കൂളുകളിൽ അറബി രണ്ടാം ഭാഷയായി അദ്ദേഹത്തിന്റെ പുസ്തകങ്ങൾ പഠിപ്പിക്കപ്പെടുന്നുണ്ട്. അദ്ദേഹത്തിന്റെ അറബി സാഹിത്യ ചരിത്രം ബിരുദ ബിരുദാനന്തര തലങ്ങളിൽ അറബി പഠിക്കുന്നവർക്കുള്ള റഫറൻസ് ഗ്രന്ഥമാണ്.

ഫാറൂഖ് കോളേജ്് അറബി വകുപ്പിന്റെ അക്കാദമിക് കൗൺസിൽ അംഗമായ ഡോ. അമാനുല്ല വടക്കാങ്ങര കഴിഞ്ഞ 26 വർഷത്തോളമായി ഖത്തറിലാണ് ജോലി ചെയ്യുന്നത്. അറബി ഭാഷ പ്രോൽസാഹിപ്പിക്കുക, അദ്ധ്യാപകരുടെ കഴിവുകൾ വളർത്തുന്നതിനാവശ്യമായ പരിശീലന പരിപാടികളും മൽസരങ്ങളും സംഘടിപ്പിക്കുക, ദേശീയവും അന്തർദേശീവുമായ തലങ്ങളിൽ അറബി ഭാഷ സെമിനാറുകളും പരിപാടികളും സംഘടുപ്പിക്കുക, ശ്രദ്ധേയമായ ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കുക തുടങ്ങി വൈവിധ്യമാർന്ന പരിപാടികളുള്ള അറബി ഫെഡറേഷനിൽ അറബി ഭാഷയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ആർക്കും അംഗമാകാമെന്നും അറബി അദ്ധ്യാപകരും ഗവേഷകരുമൊക്കെ ഈ അവസരം പ്രയോജനപ്പെടുത്തണമെന്നും ഡോ. അമാനുല്ല വടക്കാങ്ങര പറഞ്ഞു. അംഗത്വത്തിന് യോഗ്യരായവരെ സംഘടനകൾക്കോ പ്രസാധകർക്കോ നാമനിർദ്ദേശം ചെയ്യുകയോ വ്യക്തികൾക്ക് നേരിട്ട് അപേക്ഷിക്കുകയോ ചെയ്യാവുന്നതാണ്.

ഓൺ ലൈൻ വഴി സൗജന്യ അംഗത്വം നേടുന്നതിന് https://alarabiahunion.org/ എന്ന വെബ്സൈറ്റ് സന്ദർശിക്കണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP