Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഓവർസീസ് എൻ.സി.പി. നിയമസഭ തിരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു

ഓവർസീസ് എൻ.സി.പി. നിയമസഭ തിരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

കേരള നിയമസഭാ ഇലക്ഷൻ പ്രചരണത്തിന്റെ ഭാഗമായി ഓവർസീസ് എൻ.സി.പി ദേശീയ നേതൃത്വം സൂം ആപ്ലിക്കേഷനിലൂടെ ഓൺലൈൻ തിരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു.

കേരള നിയമസഭാ തിരഞ്ഞെ ടുപ്പിൽ ഇടതു പക്ഷ ജനാധി പത്യ മുന്നണി സ്ഥാനാർ ത്ഥികളുടെ വിജയം ഉറപ്പാക്കുന്നതിനു വേണ്ടി ഒ.എൻ.സി.പി പ്രവർത്തക രേയും അവരുടെ കുടുംബാംഗങ്ങളേയും അണിനിരത്താനും, പ്രവാസികൾക്കിടയിൽ പ്രചരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി സംഘടിപ്പിച്ച കൺവെൻഷനിൽ എൻ സി പി യുടേയും, ഒ എൻ സി പി യുടേയും നിരവധി നേതാക്ക. ളും പ്രവർത്തകരും പങ്കെടുത്തു.

എൻ സി പി ഓവർസീസ് സെൽ ദേശീയ അദ്ധ്യക്ഷ നായ ബാബു ഫ്രാൻസീസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ എൻ സി പി യുടെ ദേശീയ ജനറൽ സെക്രട്ടറിയും, കേരള സംസ്ഥാന അധ്യക്ഷനുമായ ടി.പി. പീതാംബരൻ മാസ്റ്റർ- എക്‌സ് എം എൽ എ ഉത്ഘാടനം നിർവ്വഹിച്ചു. ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ കേരള ത്തിലെ രാഷ്ട്രീയ കാര്യങ്ങൾ വിശദീകരിക്കുകയും കേരളത്തിൽ ഇടതുപക്ഷ മുന്നണിയുടെ തുടർ ഭരണ ത്തിന്റെ ആവശ്യകത യെക്കുറിച്ചും യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തി.

എൻ സി പി ദേശീയ സെക്രട്ടറി എൻ. എ. മുഹമ്മദ് കുട്ടി, എൻസിപി സ്റ്റേറ്റ് എക്‌സികൂട്ടീവ് അംഗം തോമസ് കെ.തോമസ് എന്നിവരും യോഗത്തിൽ സംസാരിച്ചു. ഒ എൻ സി പി കുവൈറ്റ് ചാപ്റ്റർ പ്രസിഡണ്ട് ജീവ്‌സ് എരിഞ്ചേരി സ്വാഗതം പറഞ്ഞ ചടങ്ങിൽ ഒ എൻ സി പി അംഗോള ചാപ്റ്റർ പ്രസിഡണ്ട് സജീവ് കടശ്ശേരിൽ, ഒ എൻ സി പി -യു എ ഇ ജനറൽ സെക്രട്ടറി സിദ്ദിഖ് ചെറുവീട്ടിൽ, ഒ എൻ സി പി ബഹ്‌റൈൻ പ്രസിഡണ്ട് ഫൈസൽ എഫ് എം, ഒ എൻ സി പി കുവൈറ്റ് ജനറൽ സെക്രട്ടറി കെ.വി. അരുൾ രാജ്, സ്റ്റേറ്റ് റീട്ടേണീസ് ഫോറം ഭാരവാഹികളായ നൂറുൽ ഹസ്സൻ, അഖിൽ പൊന്നാരത്ത്, ജോഫ്രി സി.ജി എന്നിവരും സംസാരിച്ചു. ഒ എൻ സി പി യു എ ഇ കമ്മിറ്റി പ്രസിഡണ്ട് രവി കൊമ്മേരി നന്ദി പറഞ്ഞു

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP