Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്രളയ ബാധിതർക്ക് സഹായഹസ്തം: നവോദയ ഓസ്‌ട്രേലിയ വീടുകളുടെ താക്കോൽ കൈമാറി

പ്രളയ ബാധിതർക്ക് സഹായഹസ്തം: നവോദയ ഓസ്‌ട്രേലിയ വീടുകളുടെ താക്കോൽ കൈമാറി

എബി പൊയ്ക്കാട്ടിൽ

ഓസ്‌ട്രേലിയ: പ്രളയം തകർത്തെറിഞ്ഞ രണ്ട് കുടുംബങ്ങൾക്ക് ഇത് നിർവൃതിയുടെ നിമിഷം. വയനാട് തരിയോട് ഗ്രാമ പഞ്ചായത്തിലെ ചാമിക്കും വസന്തയ്ക്കും ഓസ്‌ട്രേലിയയിലെ മലയാളികളുടെ സംഘടനയായ നവോദയ നിർമ്മിച്ച വീടുകളുടെ താക്കോൽ കൽപ്പറ്റ എംഎൽഎ. സി.കെ ശശീന്ദ്രൻ കൈമാറുമ്പോൾ ഇരുവരുടെയും കണ്ണുകളിൽ ആനന്ദാശ്രു.

വയനാട് ജില്ലാ നിർമ്മിതി കേന്ദ്രം മുഖേനയാണ് വീടുകൾ നിർമ്മിച്ചത്. ചടങ്ങിൽ തരിയോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ ആന്റണി ആദ്ധ്യക്ഷത വഹിച്ചു, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ആൻസി ആന്റണി, ജില്ലാ നിർമ്മിതി കേന്ദ്ര എഞ്ചിനീയർ കെ.ടി സന്തോഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

2019 ഒക്ടോബറിൽ നവോദയ ബ്രിസ്ബൻ കമ്മിറ്റി നടത്തിയ കലാനിശയിൽ നിന്നുള്ള തുക ഉപയോഗിച്ചാണ് വീടുകളുടെ നിർമ്മാണം പൂർത്തീകരിച്ചത്.നവോദയ അഡലൈഡ് കമ്മിറ്റി ഫുഡ് ഫെസ്റ്റിവൽ നടത്തി സമാഹരിച്ച തുകയിൽ നിന്നുള്ള സഹായവും ലഭിച്ചിരുന്നു.

നവോദയ ഓസ്‌ട്രേലിയ ഏതാനും വർഷങ്ങളായി ഓസ്‌ട്രേലിയയിലാകെ പ്രവർത്തിച്ചുവരുന്ന പുരോഗമന, സാംസ്‌കാരിക സംഘടനയാണ്. പിറന്ന നാടിന്റെ കണ്ണീരൊപ്പുന്ന പ്രവർത്തനങ്ങളിൽ പങ്കാളിയാകാനും നവോദയയ്ക്ക് കഴിയുന്നുണ്ട്. സംസ്ഥാനത്ത് ഓൺലൈൻ പഠനം എന്ന മഹത്തായ പരിപാടിക്ക് തുടക്കം കുറിച്ചപ്പോൾ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന നിരവധി കുടുംബങ്ങളിലെ കുരുന്നുകൾക്ക് ടിവി നൾകി നവോദയ ശ്രദ്ധേയമായിരുന്നു.

ഓസ്‌ട്രേലിയയിൽ കാട്ടുതീ പടർന്നു പിടിച്ചപ്പോൾ ദുരിതത്തിലായവരെ സഹായിക്കുവാൻ നവോദയ ഓസ്‌ട്രേലിയയുടെ വിവിധ കമ്മിറ്റികൾ നടത്തിയ സഹായ പ്രവർത്തനങ്ങൾ തദ്ദേശീയരുടെ പ്രശംസയ്ക്ക് പാത്രമായി. കോവിഡ് 19 ദുരിതകാലത്ത് ജോലി നഷ്ടപ്പെട്ട ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഗ്രോസറി കിറ്റുകൾ വിതരണം ചെയ്യുകയും,വീട്ടുവാടക നൽകുവാൻ സഹായിക്കുകയും, ഹെൽപ്പ് ഡെസ്‌ക്കുകൾ സ്ഥാപിക്കുകയും ചെയ്ത് ശ്രദ്ധേയമായ പ്രവർത്തനങ്ങൾ ചെയ്യുവാൻ നവോദയ്ക്ക് സാധിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP