Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സംഘാടകരെല്ലാം സ്ത്രീകൾ; തിരുവാതിര കളിയും മലയാളി മങ്കയും ഫ്യൂഷൻ ഡാൻസും അടക്കം മത്സരങ്ങൾ; വിജയികൾക്ക് കിടിലൻ സമ്മാനങ്ങളും; നോർത്ത് അമേരിക്കയിലെ മലയാളി ട്രക്ക് ഡ്രൈവർമാരുടെ കൂട്ടായ്മയായ എംടാക്കിന്റെ ഓണാഘോഷം സെപ്റ്റംബർ 28 ന്

സംഘാടകരെല്ലാം സ്ത്രീകൾ; തിരുവാതിര കളിയും മലയാളി മങ്കയും ഫ്യൂഷൻ ഡാൻസും അടക്കം മത്സരങ്ങൾ; വിജയികൾക്ക് കിടിലൻ സമ്മാനങ്ങളും; നോർത്ത് അമേരിക്കയിലെ മലയാളി ട്രക്ക് ഡ്രൈവർമാരുടെ കൂട്ടായ്മയായ എംടാക്കിന്റെ ഓണാഘോഷം സെപ്റ്റംബർ 28 ന്

മറുനാടൻ ഡെസ്‌ക്‌

 ടൊറന്റോ: നോർത്ത് അമേരിക്കൻ ഗതാഗത മേഖലയിലെ ഏറ്റവും വലിയ സംഘടനയായ എംടാക് അഥവാ മലയാളി ട്രക്കേഴ്സ് അസോസിയേഷൻ ഓഫ് കാനഡയുടെ നേതൃത്വത്തിൽ സെപ്റ്റംബർ 28ന് ഓണം ആഘോഷിക്കുന്നു. കാനഡയിലും നോർത്ത് അമേരിക്കയിലും മലയാള തനിമ നില നിർത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് പരിപാടി. മുഖ്യ ആകർഷണം പരിപാടി ഇത്തവണത്തെ സംഘടാകർ സത്രീകളാണെന്നതാണ്. കൂടാതെ ആഘോഷ പരിപാടിയുടെ ഭാഗമായി നടത്തുന്ന ഫ്യൂഷൻ ഡാൻസ് കോണ്ടസ്റ്റിൽ മലയാളി ഡാൻസ് സ്‌ക്കൂളുകൾ തമ്മിൽ മത്സരിക്കും. തിരുവാതിര കളി, മലയാളി മങ്ക, തുടങ്ങിയ മത്സരങ്ങളിൽ വിജയിക്കുന്നവർക്ക് 1000 ഡോളർ 500 ഡോളർ എന്നിങ്ങനെയാണ് സമ്മാനം

2017ൽ ആരംഭിച്ച മലയാളി ട്രക്ക് ഡ്രൈവർമാരുടെ കൂട്ടായ്മ എല്ലാ വർഷവും പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. അസംഘടിതരായിരുന്ന ട്രക്കിങ് മേഖലയിലെ മലയാളികളെ സംഘടിപ്പിച്ച് കൊണ്ട് മുന്നോട്ട് പോകുന്ന ഈ സംഘടന 3 മലയാളികളുടെ അപകടം മൂലമുണ്ടായ വേർപാടിനെ തുടർന്നാണ് രൂപീകരിക്കുന്നത്. നിരവധി പ്രശ്നങ്ങളെ അതിജീവിച്ചാണ് ട്രക്ക് ഡ്രൈവേഴ്സ് മുന്നോട്ട് പോകുന്നത്. ആഴ്‌ച്ചയിലേകദേശം 9000 കി.മി വരെ അമേരിക്ക കാനഡ ഒറ്റ ട്രിപ്പ് താണ്ടുന്ന ആളുകൾ പ്രതികൂലമായ സാഹചര്യങ്ങളെയെല്ലാം അതിജീവിച്ച് കൊണ്ടാണ്് അതിജീവനത്തിന്റെ പാതിയിൽ മുന്നോട്ട് പോകുന്നത്. സ്റ്റീഫൻ ദേവസ്യയുടെ പ്രോഗ്രാം സംഘടിപ്പിച്ചിരുന്നു. വെൽഫെയർ പ്രവർത്തനങ്ങൾ വെള്ളപ്പൊക്ക ദുരിതാശ്വാസം, അങ്ങിനെ നിരവധി കാര്യങ്ങളാണ് സംഘടന ചെയ്തിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP