Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എക്‌സ്പാറ്റ് സ്‌പോട്ടീവ് 2019' ഖത്തർ സ്പോർട്സ് ക്ലബിൽ; രജിസ്‌ട്രേഷൻ 18 ന് അവസാനിക്കും

എക്‌സ്പാറ്റ് സ്‌പോട്ടീവ് 2019' ഖത്തർ സ്പോർട്സ് ക്ലബിൽ; രജിസ്‌ട്രേഷൻ 18 ന് അവസാനിക്കും

ദോഹ: ഖത്തർ ദേശീയ കായിക ദിനത്തിന്റെ ഭാഗമായി ഇന്ത്യൻ പ്രവാസികൾക്കായി കൾച്ചറൽ ഫോറം സംഘടിപ്പിക്കുന്ന 'എക്‌സ്പാറ്റ് സ്‌പോട്ടീവ് 2019' ഫെബ്രുുവരി 12, 15 തിയ്യതികളിൽ ഖത്തർ സ്പോർട്സ് ക്ലബിൽ നടക്കും. ഖത്തർ ദേശീയ കായിക ദിനമായ ഫെബ്രുുവരി 12 ചൊവ്വാഴ്‌ച്ച ഉച്ചക്ക് മൂന്ന് മണി മുതൽ രാത്രി ഒമ്പത് മണിവരെയാണ് ആദ്യ ദിന മത്‌സരങ്ങൾ നടക്കുക.

16 ടീമുകൾ പങ്കെടുക്കുന്ന വർണ്ണശബളമായ മാർച്ച്പാസ്റ്റ് വൈകുന്നേരം 4 മണിക്ക് ആരംഭിക്കും. ഖത്തരി സമൂഹത്തിലെയും ഇന്ത്യൻ പ്രവാസി സമൂഹത്തിലെയും പ്രമുഖർ സാല്യൂട്ട് സ്വീകരിക്കുന്ന പരിപാടിയിൽ ഇന്ത്യയിൽ നിന്നുള്ള പ്രമുഖ കായികതാരങ്ങൾ മുഖ്യാതിഥികളായി പങ്കെടുക്കും. രണ്ടാം ദിനമായി ഫെബ്രുുവരി 15 വെള്ളിയാഴ്‌ച്ച രാവിലെ 8 മണി മുതൽ ആരംഭിക്കുന്ന മത്‌സരപരിപാടികൾ വൈകുന്നേരത്തോടെ സമാപിക്കും. രാത്രി നടക്കുന്ന സമ്മാന ദാന ചടങ്ങിൽ പ്രമുഖർ അതിഥികളായെത്തും.

സ്‌പോട്ടീവിലേക്കുള്ള ടീം രജിസ്‌ട്രേഷൻ തുടരുന്നതായും ജനുവരി 18 ന് രജിസ്േ്രടഷൻ അവസാനിക്കുമെന്നും ജനറൽ കവീനർ തസീൻ അമീൻ അറിയിച്ചു. 18 ഇനങ്ങളിലായി നടക്കുന്ന മത്‌സരത്തിൽ 16 ടീമുകളാണ് പങ്കെടുക്കുക. 16 ടീമുകളിൽ കൂടുതൽ രജ്േ്രടഷൻ നടത്തിയാൽ ടീമുകളുടെ കഴിഞ്ഞകാല പ്രവർത്തന മികവ് പരിഗണിച്ചായിരിക്കും 16 ടീമുകളെ തെരഞ്ഞെടുക്കുക.

നാല് ഗ്രൂപ്പുകളായി തിരിച്ചയിരിക്കും മത്‌സരം. വനിതകൾക്കും മത്‌സരത്തിൽ പങ്കെടുക്കാം. ഓട്ടം 100 മീറ്റർ, 200 മീറ്റർ, 1500 മീറ്റർ, ലോംഗ് ജംബ്, ഹൈജംബ്, നീന്തൽ, ജാവലിൻ, ഷോട്ട്'്പുട്ട'്, പഞ്ചഗുസ്തി 80 കിലോക്ക് താഴെ, പഞ്ചഗുസ്തി 80 കിലോക്ക് മുകളിൽ, 4*100 മീറ്റർ റിലെ, വോളിബോൾ, ബാന്റ്‌മെന്റർ ഡബിൾ, പെനാൽറ്റി ഷൂട്ട്് ഔട്ട'്, കമ്പവലി, മാർച്ച് പാസ്റ്റ് എന്നീ ഇനങ്ങളിലായിരിക്കും മത്‌സരങ്ങൾ നടക്കുക.

മത്‌സരങ്ങൾക്കായുള്ള വിവിധ സബ് കമ്മറ്റികൾക്ക് കൾച്ചറൽ ഫോറം സംസ്ഥാന സമിതി രൂപം നൽകി. യോഗത്തിൽ പ്രസിഡന്റ് താജ് ആലുവ അധ്യക്ഷത വഹിച്ചു. സ്‌പോട്ടീവ് 2019 ജനറൽ കവീനർ തസീൻ അമീൻ പരിപാടികൾ. കൾച്ചറൽ ഫോറം വൈസ്പ്രസിഡന്റുമാരായ ശശിധരപണിക്കർ, തോസ് സക്കറിയ, റഷീദ് അഹമ്മദ്, ജനറൽ സെക്ര'റിമാരായ മജീദ് അലി, മുഹമ്മദ് റാഫി, സംസ്ഥാന സമിതി അംഗങ്ങളായ ഷിയാസ് കൊട്ടാരം, റഷീദ് അലി, ബിജുകുമാർ, ഹാൻസ് ജോക്കബ്, നൂർജഹാൻ ഫൈസൽ, ആബിദ സുബൈർ, സജ്‌ന സാക്കി, റുബീന മുഹമ്മദ് കുഞ്ഞി, സുന്ദരൻ തിരുവനന്തപുരം അലവിക്കുട്ടി, അനീസ് മാള, ഫിറോസ്ഖാൻ തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്ര'റി സി. സാദിഖലി സ്വാഗതവും വൈസ്പ്രസിഡന്റ് സുഹൈൽ ശാന്തപുരം സമാപന പ്രസംഗവും നടത്തി.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP