Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

യു.എ.ഇയിലെ ശ്രീ നാരായണിയരുടെ കൂട്ടായ്മയായ 'മഹസ്' കൾച്ചറൽ ഫോറം 200 കിറ്റുകൾ കൈമാറി

യു.എ.ഇയിലെ ശ്രീ നാരായണിയരുടെ കൂട്ടായ്മയായ 'മഹസ്' കൾച്ചറൽ ഫോറം 200 കിറ്റുകൾ കൈമാറി

സ്വന്തം ലേഖകൻ

കോവിഡ് - 19 മൂലം ദുരിതമനുഭവിക്കുന്നവർക്കായി നടത്തിവരുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി ഭക്ഷ്യധാന്യങ്ങളടങ്ങുന്ന 200 കിറ്റുകൾ ഷാർജ ഇന്ത്യൻ അസ്സോസിയേഷനു കൈമാറി.

'അവനവനാത്മ സുഖത്തിനാചരിക്കുന്നവ അപരനു സുഖത്തിനായ് വരേണം' എന്ന ഗുരുവചനം അന്വർത്ഥമാക്കിക്കൊണ്ട് 'രണ്ടല്ല നമ്മൾ 'എന്ന ശീർഷകത്തിൽ ഇന്ത്യൻ അസ്സോസിയേഷനിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ അസ്സോസിയേഷൻ പ്രസിഡന്റ് ഇ.പി. ജോൺസൺ കിറ്റുകൾ ഏറ്റുവാങ്ങി. മഹസ് പ്രസിഡന്റ് പ്രഭാകരൻ പയ്യന്നൂർ അദ്ധ്യക്ഷത വഹിച്ചു.

ഇന്ത്യൻ അസ്സോസിയേഷൻ വൈസ് പ്രസിഡന്റ് അഡ്വ. വൈ. എ. റഹീം, ജോയന്റ് സെക്രട്ടറി ശ്രീനാഥ് കാടഞ്ചേരി, ജോയന്റ് ട്രഷറർ ഷാജി ജോൺ, ഓഡിറ്റർ വി. കെ. മുരളീധരൻ, മഹസ് സെക്രട്ടറി സി. പി. മോഹൻ, ട്രഷറർ കൃഷ്ണ രാജ് അമ്പലത്തറ, രക്ഷാധികാരി വി.ജി. പ്രേമൻ എന്നിവർ സംസാരിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP