Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുവൈറ്റ് മലയാളികൾ ഗ്രൂപ്പ് നിയമ ബോധവത്കരണ വെബിനാർ സംഘടിപ്പിച്ചു

കുവൈറ്റ് മലയാളികൾ ഗ്രൂപ്പ് നിയമ ബോധവത്കരണ വെബിനാർ സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

കുവൈറ്റ് സിറ്റി : കുവൈറ്റ് മലയാളികൾ ഗ്രൂപ്പ് ആരോഗ്യ വെബ്ബിനാറുകളുടെ തുടർച്ചയായിട്ട്‌ വെള്ളിയാഴ്ച ഉച്ചക്ക് 3 മണി മുതൽ സൂം അപ്ലിക്കേഷൻ മുഖേന നിയമ വെബിനാർ ക്രമീകരിച്ചു.മുൻകൂട്ടി നൽകിയ 80 ൽ പരം ചോദ്യങ്ങൾക്കും, തത്സമയം ഉന്നയിക്കപ്പെട്ട, സംശയങ്ങൾക്കും മറുപടിനൽകി. കുവൈറ്റ് മലയാളികൾ ഗ്രൂപ്പിന്റെ അഡ്‌മിനും, കുവൈറ്റ് വാർത്തയുടെ റിപ്പോർട്ടറുമായ

ഷംസുദ്ദിൻ തിരുവല്ലയും, കുവൈറ്റ് ഇന്ത്യൻ എംബസി വോളന്ററി ലീഗൽ അഡൈ്വസർ പാനൽ അംഗംഅഡ്വ. ബെന്നി തോമസ് നാൽപതാംകളവും നിയമ അറിവുകൾ പങ്കുവെച്ചു.

ഇന്ത്യൻ എംബസി,അംബാസിഡർ സിബി ജോർജിന്റെ മികവുറ്റ നേതൃത്വത്തിൽ ഇന്ത്യൻ പൗരന്മാർക്കായി ചെയ്യുന്നപ്രവർത്തനങ്ങളെക്കുറിച്ചും, ഇപ്പൊൾ ഉള്ള ഭാഗീക പൊതു മാപ്പിന്റെ വിശദാംശങ്ങളും അഡ്വ.ബെന്നി തോമസ് അറിയിച്ചു. കുവൈറ്റ് സർക്കാരിന്റെ നയങ്ങളെക്കുറിച്ചും, പുതിയ അമീറിന്റെയുംമന്ത്രിസഭയുടെയും നല്ല കാഴ്ചപ്പാടുകളെക്കുറിച്ചും, പ്രവാസികൾക്ക് നൽകുന്നപരിഗണനയെക്കുറിച്ചും ഷംസുദ്ദിൻ തിരുവല്ല സംസാരിച്ചു. മോഡറേറ്റർ റെഞ്ചി ചെങ്ങന്നൂർ ആമുഖസന്ദേശം നൽകി. മുഖ്യ ഹോസ്റ്റ് ആയി ബിജു സാമുവേലും, സഹ ഹോസ്റ്റുമാരായി ജേക്കബ് റോയി, ജെയിംസ്രാജൻ, മുഹമ്മദ് റെയ്സ്, വിജോ എന്നിവരും പ്രവർത്തിച്ചു. ജെറിൽ കുര്യൻ, അബ്ദുൽ റൗഫ്, ഷെമീർ റഹീംറാവുത്തർ, ജിജോ ജോസ്, റോഷൻ തോമസ് എന്നിവർ വ്യത്യസ്ത ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.

അരുൺ ശിവൻകുട്ടി സ്വാഗതവും, ലിഞ്ചോ പോൾ കൃതഞ്ജതയും പ്രകാശിപ്പിച്ചു. ഇത്തരംകാലാനുസൃതമായ വെബിനാറുകൾ എല്ലാ മാസവും സംഘടിപ്പിക്കുമെന്ന് കുവൈറ്റ് മലയാളികൾ ഗ്രൂപ്പ്പ്രസിഡന്റ് ജോർജ് ചെറിയാനും, ജനറൽ സെക്രട്ടറി ജേക്കബ് റോയിയും അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP