Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബഹ്റൈൻ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി ആയിഷയെ ആദരിച്ചു

ബഹ്റൈൻ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി ആയിഷയെ ആദരിച്ചു

സ്വന്തം ലേഖകൻ

മനാമ: ഓൾ ഇന്ത്യാ മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ 12ാം റാങ്കും കേരളത്തിൽ 1ാം റാങ്കും ഓൾ ഇന്ത്യാ ഓ ബി സി വിഭാഗത്തിൽ 2ാം റാങ്കും നേടി നാടിന്റെ അഭിമാനമായി മാറിയ ആയിഷയെ ബഹ്റൈൻ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി ജേതാവിന്റെ വീട്ടിലെത്തി ആദരിച്ചു.

ഓൾ ഇന്ത്യാ മെഡിക്കൽ എൻട്രൻസ് പരീക്ഷയുടെ ചരിത്രത്തിൽ ഒരു കേരള വിദ്യാർത്ഥി നേടുന്ന ഏറ്റവും ഉയർന്ന മാർക്കോടെയാണ് ആയിഷ ഈ നേട്ടം കരസ്ഥമാക്കിയത്. തീർച്ചയായും ഈ ചരിത്ര മുഹൂർത്തത്തിൽ കെഎംസിസി ക്ക് അഭിമാനമുണ്ടെന്നും കെഎംസിസി യുടെ എല്ലാ അഭിമാനവും ആദരവും ആയിഷക്ക് നൽകുന്നതായി ജേതാവിന് മോമെന്റാ നൽകി കൊണ്ട് ബഹ്റൈൻ കെഎംസിസി കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഫൈസൽ കോട്ടപ്പള്ളി പറഞ്ഞു.

ചടങ്ങിൽ ജില്ലാ വൈസ് പ്രസിഡന്റ് വി പി ഇബ്രാഹിം കൂട്ടി , മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി അലി കൊയിലാണ്ടി, യൂസഫ് കൊയിലാണ്ടി, ടിപി മുഹമ്മദലി ബഹ്റൈൻ കെഎംസിസി കൊയിലാണ്ടി മണ്ഡലം പ്രസിഡന്റ് അഷ്റഫ് കാട്ടിൽ പീടിക ,വൈസ് പ്രസിഡന്റ് ആരണ്യ അബൂബക്കർ ഹാജി ,സെക്രട്ടറി ഒ കെ ഫസ്ലു ,കുറ്റ്യാടി മണ്ഡലം സെക്രട്ടറി കാസിം കോട്ടപ്പള്ളി, ഒ കെ സലിം, ടി കെ നാസർ ,അബ്ദുൽ റസാഖ്, സിദ്ധീഖ് കൂട്ടുമുഖം എന്നിവർ പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP