Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കെഎംസിസി കോഴിക്കോട് ജില്ല കമ്മറ്റി: 'ഫാം വില്ല' ജൈവ കൃഷി മത്സരം ആരംഭിച്ചു

കെഎംസിസി കോഴിക്കോട് ജില്ല കമ്മറ്റി: 'ഫാം വില്ല' ജൈവ കൃഷി മത്സരം ആരംഭിച്ചു

സ്വന്തം ലേഖകൻ

മനാമ: ബഹ്റൈൻ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ 'മിഷൻ 50' ന്റെ ഭാഗമായ ആരോഗ്യ പദ്ധതിയിൽ ഉൾപ്പെടുത്തി സംഘടിപ്പിക്കുന്ന രണ്ടാമത് ഫാം വില്ല ജൈവ കൃഷി മത്സരത്തിനു തുടക്കംകുറിച്ചു. മത്സരാർത്ഥികൾക്കുള്ള തൈകളും , വളവും ലോക ഭക്ഷ്യ ദിനമായ കഴിഞ്ഞ ദിവസം പ്രവാസി കർഷകനായ അബ്ദുൽ ജലീൽ എടവനക്കാട് റേഡിയോ അവതാരിക ശുഭ പ്രേമിന് നൽകി വിതരണോദ്ഘാടനം നിർവ്വഹിച്ചു.

പരിമിതമായ വീടിന്റെ ടെറസിലോ മറ്റോ ഏറ്റവും നന്നായി കൃഷി ചെയ്യുന്ന മൂന്ന് പേരെ തെരഞ്ഞെടുത്ത് മുൻ എം എൽ എയും മുസ്ലിം ലീഗ് നേതാവും സ്വതന്ത്ര കർഷക സംഘം മുൻ സംസ്ഥാന പ്രസിഡന്റുമായിരുന്ന മർഹൂം എ വി അബ്ദുറഹ്മാൻ ഹാജിയുടെ പേരിലുള്ള മെമന്റോ നൽകി മത്സര വിജയികളെ ആദരിക്കുമെന്ന് ജില്ലാ ആക്ടിങ് പ്രസിഡന്റ് ശരീഫ് വില്ല്യാപ്പള്ളി ജനറൽ സെക്രെട്ടറി ഫൈസൽ കണ്ടീത്തായ എന്നിവർ പറഞ്ഞു.

ആരോഗ്യം നിലനിർത്തുന്നതിൽ പച്ചക്കറിയുടെ ഉപയോഗം വർധി പ്പിക്കണമെന്ന സന്ദേശം നൽകുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 30 മത്സരാർത്ഥികൾ പങ്കെടുക്കുന്ന മത്സരം വിവിധ ഘട്ടങ്ങളിലായുള്ള വിധി നിർണ്ണയതിലൂടെയാണ് ഫൈനൽ വിജയിയെ കണ്ടെത്തുക.

ചടങ്ങിൽ ജില്ലാ ആക്ടിങ് പ്രസിഡന്റ് ശരീഫ് വില്ല്യാപ്പള്ളി ജനറൽ സെക്രെട്ടറി ഫൈസൽ കണ്ടീത്തായ , ഓർഗനൈസിങ് സെക്രട്ടറി പി വി മൻസൂർ, റിയാസ് ബാങ്കോക്ക്, ഫാം വില്ല കൺവീനർമാരായ പി കെ ഇസ്ഹാഖ് , ജെ പി കെ തിക്കോടി ജില്ലാ വൈസ് പ്രസിഡന്റ് ഹസ്സൻകോയ പൂനത്ത്, സെക്രട്ടറി കാസിം നൊച്ചാട് തുടങ്ങിയവർ സംബന്ധിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP