Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അക്കിത്തത്തിന്റെ വിയോഗം മലയാള കവിതയ്ക്ക് തീരാനഷ്ടമെന്ന് കെ.എം.സി.സി ബഹ്റൈൻ

സ്വന്തം ലേഖകൻ

മനാമ: മഹാകവി അക്കിത്തത്തിന്റെ വിയോഗത്തിൽ കെ.എം.സി.സി ബഹ്റൈൻ സംസ്ഥാന കമ്മിറ്റി അനുശോചിച്ചു. മലയാള സഹിത്യരംഗത്ത് നിരവധി സംഭാവനകൾ നൽകിയ അതുല്ല്യപ്രതിഭയുടെ വിയോഗം ഭാഷാകേരളത്തിന്റെ തീരാനഷ്ടമാണെന്നും മലയാള കവിതയെ ഉയരങ്ങളിലെത്തിച്ച വ്യക്തിയായിരുന്നു അദ്ദേഹമെന്നും കെ.എം.സി.സി സംസ്ഥാന നേതാക്കൾ പറഞ്ഞു.

മനുഷ്യ മനസുകളിലെ സ്നേഹദർശനം തന്റെ കവിതകളിലൂടെ സമൂഹത്തിലേക്കെത്തിച്ച അക്കിത്തം മലയാള കവിതാരംഗത്ത് തന്റേതായ കാഴ്ചപ്പാടുകളിലൂടെയും ശൈലികളിലൂടെയും ശ്രദ്ധേയമായിരുന്നു. കേരളത്തിന്റെ പ്രിയകവിയുടെ വിയോഗത്തിൽ അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും മലയാള കവിതാരംഗത്ത് അദ്ദേഹത്തിന്റെ ശേഷിപ്പുകൾ എല്ലാകാലത്തും ശ്രദ്ധിക്കപ്പെടുമെന്നും കെ.എം.സി.സി ബഹ്റൈൻ അനുശോചനക്കുറിപ്പിൽ പറഞ്ഞു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP