Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ബഹ്റൈൻ കെഎംസിസി പാലക്കാട് ജില്ലാ ചന്ദ്രിക വാർഷിക ക്യാമ്പയിൻ തുടക്കമായി

ബഹ്റൈൻ കെഎംസിസി പാലക്കാട് ജില്ലാ ചന്ദ്രിക വാർഷിക ക്യാമ്പയിൻ തുടക്കമായി

സ്വന്തം ലേഖകൻ

മനാമ: നേരിനോടൊപ്പം സഞ്ചരിച്ച 86 വർഷങ്ങൾ എന്ന ശീർഷകത്തിൽ ബഹ്റൈൻ കെ.എം.സി.സി പാലക്കാട് ജില്ലാ കമ്മിറ്റിയുടെ കീഴിൽ ചന്ദ്രിക വാർഷിക ക്യാമ്പയിന് ഹമദ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ മാനേജിങ് ഡയറക്ടർ പമ്പവാസൻ നായരെ വാർഷിക വരിക്കാരനായി ചേർത്തി കൊണ്ട് തുടക്കമായി. ഒക്ടോബർ 1 മുതൽ 15 വരെ നീണ്ടു നിൽക്കുന്ന ക്യാമ്പയിൻ കാലയളവിൽ പാലക്കാട് ജില്ലയിൽ പരമാവധി വീടുകൾ, സർക്കാർ സ്ഥാപനങ്ങൾ, പൊതുഇടങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ പത്രം എത്തിക്കാനുള്ള പ്രവർത്തനങ്ങൾ ആണ ജില്ലാ കമ്മിറ്റി നടപ്പിലാക്കുന്നത്. പമ്പാവാസൻ നായരുടെ വസതിയിൽ വെച്ച് നടന്ന ക്യാമ്പയിൻ ഉദ്ഘാടന ചടങ്ങിൽ കെഎംസിസി ജില്ലാ പ്രസിഡന്റ് ശറഫുദ്ധീൻ മാരായമംഗലം ജനറൽ സെക്രട്ടറി ഫിറോസ് ബാബു പട്ടാമ്പി ഓർഗനൈസിങ് സെക്രട്ടറി വിവി ഹാരിസ് തൃത്താല, സെക്രട്ടറി മാസിൽ പട്ടാമ്പി, മഹാദേവൻ എന്നിവർ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP