Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോവിഡ് വ്യാപനത്തിനിടയിലും ഇട തടവില്ലാതെ മുടങ്ങാത്ത ഭക്ഷ്യ കിറ്റ് വിതരണവുമായി കെഎംസിസി ഹിദ്ദ് അറാദ് ഖലാലി പ്രവിശ്യ

കോവിഡ് വ്യാപനത്തിനിടയിലും ഇട തടവില്ലാതെ മുടങ്ങാത്ത ഭക്ഷ്യ കിറ്റ് വിതരണവുമായി കെഎംസിസി ഹിദ്ദ് അറാദ് ഖലാലി പ്രവിശ്യ

സ്വന്തം ലേഖകൻ

''പവിഴ ദ്വീപി'ൽ ജാതി മത ഭേദമന്യേ കക്ഷി രാഷ്ട്രീയ സംഘടനാ വൈജാത്യമില്ലാതെ സകലരുടേയും സഹകരണ, പ്രോത്സാഹനത്തോടെയും ജന ഹിത സേവന തല്പരതയോടെയും വൈവിധ്യമാർന്ന കർമ പദ്ധതികളുമായി പ്രയാണം തുടരുന്ന കരുണ വറ്റാത്ത കെ എം സി സി.ഹിദ്ദ് അറാദ് ഖലാലി പ്രവിശ്യ ഘടകം കോവിഢ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് ദുരന്ത നാളുകളിൽ കാരുണ്യ പ്രവർത്തനത്തിലൂടെ പ്രയാണം തുടരുകയാണ്

വിശ്വ വ്യാപകമായി മരണം വിതച്ച് കുതിച്ച് പായുന്ന ''കോവിഢ് 19'' എന്ന മഹാമാരിക്കാലത്തും അശരണരുടേയും ആലംഭ ഹീനരുടേയും കണ്ണീരൊപ്പാൻ ബദ്ധ ശ്രദ്ധരാണ് കെ എം സി സി ഹിദ്ദ് അറാദ് ഖലാലി പ്രവിശ്യ കമ്മിറ്റിയെന്നത് ദൈനം ദിന സേവനങ്ങളിലൂടെ പ്രവർത്തകർ തെളിയിച്ചിരിക്കയാണ്.

''ഇത്തരം ജന ഹിത സേവനങ്ങൾക്ക് എന്നും പ്രചോദനവും സഹായവും നൽകി പ്രോത്സാഹിപ്പിക്കുന്ന സകലരുടേയും സഹകരണങ്ങൾ തുടർന്നും പ്രതീക്ഷിക്കുന്നു.

സാന്ത്വനത്തിനൊപ്പം കരുതലും കരുത്തുമായി എന്നെന്നും സേവന സരണിയിൽ വാഗ്ദാന പാലനത്തിന്റെ പത്തരമാറ്റ് നക്ഷത്രത്തിളക്കവുമായി ബഹ്‌റൈൻ ഹിദ്ദ് അറാദ് ഖലാലി പ്രവിശ്യ കെ എം സി സി അതുല്യ മാതൃക തീർക്കുകയാണ്

പ്രസിഡന്റ് ഇബ്‌റാഹീം ഹസൻ പുറക്കാട്ടിരിയുടെ നേതൃത്വത്തിൽ, വൈ പ്ര. ടി ടി അബ്ദുല്ല മൊകേരി,ഉമർ ടി എം ചോറോട്, റിയാസ്.ടി എം ചോറോട്, ഹമീദ് ടി കെ ആയഞ്ചേരി, മുൻ സെക്രട്ടരി വലിയേടത്ത് റഷീദ് തലശ്ശേരി, മുഹമ്മദ് അജാസ് കൊയിലാണ്ടി, സജീർ സി നാദാപുരം തുടങ്ങിയവർ കോവിഡ് മാനദണ്ഡ നിയമ പ്രകാരമുള്ള അകലം പാലിച്ച് കൊണ്ട് ഭക്ഷ്യ കിറ്റുകളും മറ്റ് പ്രാഥമികാവശ്യ വസ്തുക്കളും വിതരണം ചെയ്യുന്നതിൽ സജീവമായി രംഗത്തുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP