Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കരിപ്പൂരിൽ വലിയ വിമാനങ്ങൾക്കുള്ള നിരോധനം പിൻവലിക്കണം: മാറാക്കര പഞ്ചായത്ത് കെഎംസിസി

കരിപ്പൂരിൽ വലിയ വിമാനങ്ങൾക്കുള്ള നിരോധനം പിൻവലിക്കണം: മാറാക്കര പഞ്ചായത്ത് കെഎംസിസി

സ്വന്തം ലേഖകൻ

ജിദ്ദ: കരിപ്പൂരിൽ എയർ ഇന്ത്യ എക്സ്‌പ്രസ്സ് വിമാനാപകടത്തെ തുടർന്ന് വലിയ വിമാനങ്ങൾക്കു ഏർപ്പെടുത്തിയ നിരോധനം ഉടനെ പിൻവലിക്കണമെന്ന് സൗദി കെഎംസിസി മാറാക്കര പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. വലിയ വിമാനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയതിനാൽ സൗദി എയർലൈൻസ് ചാർട്ടേർഡ് വിമാനങ്ങൾക്കു ഇപ്പോൾ കരിപ്പൂരിലേക്ക് സർവീസ് നടത്താൻ കഴിയാത്ത സാഹചര്യമാണെന്നും ഇക്കാരണത്താൽ സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്ന മലബാറിൽ നിന്നുള്ള പ്രവാസികൾ വലിയ പ്രയാസം അനുഭവിക്കുന്നുണ്ടെന്നും യോഗം ചൂണ്ടിക്കാട്ടി.

കരിപ്പൂർ വിമാന അപകടത്തിൽ മരണപ്പെട്ടവർക്കും പരിക്കേറ്റവർക്കുമുള്ള നഷ്ടപരിഹാരം ഉടനെ വിതരണം ചെയ്യണമെന്നും യോഗം ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.

കോവിഡ് സാഹചര്യത്തിൽ ജോലി നഷ്ടപ്പെട്ടു കേരളത്തിൽ മടങ്ങിയെത്തിയ പ്രവാസികൾക്ക് കേരള സർക്കാർ പ്രഖ്യാപിച്ച അയ്യായിരം രൂപ ധനസഹായം ഉടനെ വിതരണം ചെയ്യണമെന്ന് യോഗം കേരള സർക്കാരിനോട് ആവശ്യപ്പെട്ടു.

നാട്ടിൽ തിരിച്ചെത്തിയ മുഴുവൻ പ്രവാസികൾക്കും വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് വേണ്ടി വോട്ടർപട്ടികയിൽ പേര് ചേർക്കാനുള്ള തീയതി നീട്ടണമെന്ന് യോഗം തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.

മാറാക്കര സി.എച്ച് സെന്ററിന്റെ പുതിയ കെട്ടിടത്തിൽ സൗദി കെഎംസിസി മാറാക്കര പഞ്ചായത്ത് കമ്മിറ്റി സ്‌പോൺസർ ചെയ്ത ഹെൽപ് ഡെസ്‌കിന് സംഭാവന നൽകി സഹകരിച്ച എല്ലാവർക്കും കമ്മിറ്റി നന്ദി രേഖപ്പെടുത്തി.

സൂം ഓൺലൈൻ വഴി നടന്ന യോഗത്തിൽ പ്രസിഡന്റ് കുഞ്ഞി മുഹമ്മദ് കൊളമ്പൻ അധ്യക്ഷത വഹിച്ചു. ചെയർമാൻ നാസർ ഹാജി കാടാമ്പുഴ ഉത്ഘാടനം ചെയ്തു. ബഷീർ നെയ്യത്തൂർ പ്രമേയം അവതരിപ്പിച്ചു. പഞ്ചായത്ത് തെരെഞ്ഞെടുപ്പിൽ പ്രവാസികൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ അമീർ കാരക്കാടൻ വിശദീകരിച്ചു.

മുസ്തഫ പുത്തൻ പീടിയേക്കൽ, ദിൽഷാദ് തലാപ്പിൽ, മുജീബ് റഹ്മാൻ, മുഹമ്മദ് ജാസിം കല്ലൻ, ഒ.പി ശിഹാബ്, എ.കെ അഷറഫലി, സൈനുദ്ധീൻ കരേക്കാട് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.

സയ്യിദ് മുഹമ്മദ് ശഖീഖ് തങ്ങൾ പ്രാർത്ഥന നടത്തി.

ജനറൽ സെക്രട്ടറി മുഹമ്മദ് കല്ലിങ്ങൽ സ്വാഗതവും ജോ. സെക്രട്ടറി മുജീബ് റഹ്മാൻ നെയ്യത്തൂർ നന്ദിയും പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP