Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കരിംങ്കുന്നം എന്റെ ഗ്രാമം ക്യാംപിംങ്ങ് നവംബർ 22 മുതൽ; മെൽബണിലെ കരിങ്കുന്നകാരുടെ സംഗമത്തിലേക്ക് ഇപ്പോൾ രജിസ്റ്റർ ചെയ്യാം

കരിംങ്കുന്നം എന്റെ ഗ്രാമം ക്യാംപിംങ്ങ് നവംബർ 22 മുതൽ; മെൽബണിലെ കരിങ്കുന്നകാരുടെ സംഗമത്തിലേക്ക് ഇപ്പോൾ രജിസ്റ്റർ ചെയ്യാം

പച്ചിക്കര റോണി

മെൽബൺ: പച്ച വിരിച്ച് നിൽക്കുന്ന മലനിരകളും വയലേലകളും കാവൽ നിൽക്കുന്ന കരിംങ്കുന്നത്തുനിന്നും മെൽബണിലെ വിവിധ സ്ഥലങ്ങളിൽ കുടിയേറി താമസിക്കുന്ന കരിംങ്കുന്നംകാരുടെ അഞ്ചാമത് സംഗമം ഏറെ ആവേശത്തോടെ എല്ലാവരും നെഞ്ചിലേറ്റി കഴിഞ്ഞു. ഇത്തവണത്തെ സംഗമ പരിപാടികൾ വിക്ടോറിയയിലെ തീരപ്രദേശമായ പോർട്ട് ലാൻഡ്‌ബെയിൽ വച്ചാണ് നടത്തപെടുന്നത്.

നവംബർ ഇരുപത്തിരണ്ടു മുതൽ മൂന്ന് ദിവസങ്ങളിലായി നടത്തപെടുന്ന ക്യാമ്പിലേക്ക് രജിസ്‌ട്രേഷൻ അടുത്തയാഴ്ച കൊണ്ട് പൂർത്തിയാകും.പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ എത്രയും പെട്ടന്ന് രജിസ്‌ട്രേഷൻ പൂർത്തിയാക്കണമെന്ന് സെക്രട്ടറി സതീഷ് നാരായണൻ ആവശ്യപെട്ടു.

കഴിഞ്ഞ നാല് വർഷങ്ങളിലായി കരിംങ്കുന്നത്ത് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് നൽകി വരുന്ന സഹായങ്ങൾ തുടർന്നും നൽകുന്നതിന് വേണ്ടിയുള്ള ധനസമാഹരണത്തിന് ഇത്തവണയും എല്ലാവരുടെയും പിന്തുണ ട്രഷർ ജോമി നടുപറമ്പിൽ അഭ്യർത്ഥിച്ചു. മെൽബണിലെ എല്ലാ കരിംകുന്നംകാരയും ഈ സ്‌നേഹ സംഗമ കൂട്ടായ്മയിലേക്ക് സ്വാഗതം ചെയ്യുന്നതായി ബിജിമോൻ കാരുപ്പാക്കൽ അറിയിച്ചു.

ഏത് ദേശത്തായാലും കരിംങ്കുന്നംകാർ തമ്മിലുള്ള സ്‌നേഹ ബന്ധത്തിന് തങ്കനൂലുകളുടെ ഇഴയടുപ്പം ഉണ്ടെന്നും പോർട്ട് ലാൻഡ് ബേയിൽ വച്ച് സൗഹൃദങ്ങൾക്ക് പുത്തൻ അദ്ധ്യായം രചിക്കുമെന്നും പ്രസിഡന്റ് ബിജിമോൻ കാരുപ്ലാക്കൽ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP