Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കൈരളി എവർറോളിങ് ട്രോഫി മത്സരങ്ങൾ ഒട്ടാവയിൽ 25ന്; ഒരുക്കങ്ങൾ പൂർത്തിയായി

കൈരളി എവർറോളിങ് ട്രോഫി മത്സരങ്ങൾ ഒട്ടാവയിൽ 25ന്; ഒരുക്കങ്ങൾ പൂർത്തിയായി

ആന്റോ ജോൺസ്‌

കാനഡയിലെ മലയാളികളുടെ അഭിമാനമായ കൈരളി എവർ റോളിങ്ങ് ട്രോഫിക്കുവേണ്ടിയുള്ള ഈ വർഷത്തെ വോളിബോൾ, ബാഡ്മിന്റൺ മത്സരങ്ങൾ കാനഡയുടെ തലസ്ഥാന നഗരമായ ഒട്ടാവയിൽ വച്ചു നടത്തുന്നതാണ്.

മെയ് 25നു Longfields-Davidson Heights Secondary school ൽ നടക്കുന്ന മത്സരങ്ങളിൽ കാനഡയിലെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള പ്രമുഖരായ കായികതാരങ്ങൾ പങ്കെടുക്കും.

2003 ൽ ഹാമിൽട്ടൺ കൈരളി സ്പോർട്സ് ക്ലബ് ആരംഭിച്ച ഈ ടൂർണമെന്റ് ഇന്ന് നോർത്ത് അമേരിക്കയിലെ മലയാളി സമൂഹത്തിലെ അറിയപ്പെടുന്ന വാർഷിക കായികമേളകളിലൊന്നായി വളർന്നു കഴിഞ്ഞു. പ്രായഭേദമന്യേ എല്ലാവരിലും ബാഡ്മിന്റണിനോടും വോളിബോളിനോടുമുള്ള താല്പര്യം വളർത്തുവാൻ കൈരളി ട്രോഫി വഹിച്ച പങ്ക് വളരെ വലുതാണ്.

കൂടുതൽ വിവരങ്ങൾക്കും റെജിസ്‌ട്രേഷനും http://www.kairaliottawa.com സന്ദർശിക്കുകയോ [email protected] എന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടുകയോ ചെയ്യുക

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP