Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സാമൂഹിക പ്രവർത്തകനായ കെ.പി ശഫീഖിന് കിങ്സ് യുണിവേഴ്സിറ്റി ഡോക്ടറേറ്റ്

സാമൂഹിക പ്രവർത്തകനായ കെ.പി ശഫീഖിന് കിങ്സ് യുണിവേഴ്സിറ്റി ഡോക്ടറേറ്റ്

ദോഹ : പ്രമുഖ സംരംഭകനും സാമൂഹിക പ്രവർത്തകനുമായ കെ.പി ശഫീഖിന് കിങ്സ് യുണിവേഴ്സിറ്റിയുടെ ഹോണററി ഡോക്ടടറേറ്റ്. വ്യവസായിക രംഗത്തും സാമൂഹ്യ സാംസ്‌കാരിക, സേവന മേഖലയിലുമുള്ള മികച്ച സേവനം പരിഗണിച്ചാണ് അദ്ദേഹത്തെ കിങ്സ് യുണിവേഴ്സിറ്റി ഹോണററി ഡോക്ടറേറ്റിന് തെരഞ്ഞെടുത്തതെന്ന് യുണിവേഴ്സിറ്റി ചാൻസിലർ ഡോ. എസ്. ശൈൽവിൻ കുമാർ പറഞ്ഞു.

ചെന്നൈ വെസ്റ്റിൻ പാർക്ക് ഹോട്ടലിൽ നടന്ന ചടങ്ങിൽ കിങ്സ് യുണിവേഴ്സിറ്റി ചാൻസിലർ ഡോ. എസ്. ശൈൽവിൻകുമാർ, മദ്രാസ് ഹൈക്കോർട്ട് ജസ്റ്റിസ്റ്റ് എ. കുലശേഖരൻ എന്നിവർ ചേർന്ന് ഡിലിറ്റ് സമ്മാനിച്ചു. ഡോ. അമാനുല്ല വടക്കാങ്ങര, രവി തമിഴ് വണ്ണൻ, ഡോ. മണിഭാരതി, ഡോ. സൗന്ദർരാജൻ, ഡോ. പെരുമാൾജി, മൊയ്തീൻ കോയ നടുവണ്ണൂർ തുടങ്ങിയവർ പങ്കെടുത്തു.

ലോകത്തിലെ ഏറ്റവും വലിയ റെയിൽവേ നെറ്റ്‌വർ്ക്കായ ഇന്ത്യൻ റെയിൽവേയിൽ കാറ്ററിങ് ബിസിനസ് മൂന്ന് തലമുറയായി കെ.പി ശഫീഖിന്റെ കുടുംബമാണ് നടത്തുന്നത്. 1935 ൽ അദ്ദേഹത്തിന്റെ പിതാമഹൻ ആരംഭിച്ച സ്ഥാപനം ദിനേന ആയിരക്കണക്കിന് യാത്രക്കാർക്ക് ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്.

സാമൂഹ്യ സേവന രംഗത്തും സജീവമായ അദ്ദേഹം ആൾ ഇന്ത്യ റെയിൽവേ മൊബൈൽ കാറ്റേർസ് അസോസിയേഷൻ ജനറൽ സെക്രട്ടറി, റെയിൽ യുസേഴ്സ് അസോസിയേഷനായ ZRUCC എക്സിക്യൂട്ടീവ് മെമ്പർ, കേരള റീജിയൺ ഡയറക്ട് ടാക്സ് അഡൈ്വസറി എക്സിക്യൂട്ടീവ് മെമ്പർ എന്നീ സ്ഥാനങ്ങൾ വഹിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP