Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജെറോം ജെന്നിക്ക് ബെസ്റ്റ് ടാലന്റഡ് ഫുട്ബോളർ അവാർഡ്

ജെറോം ജെന്നിക്ക് ബെസ്റ്റ് ടാലന്റഡ് ഫുട്ബോളർ അവാർഡ്

ദോഹ. ഖത്തറിലെ ബിർള പബ്ളിക് സ്‌ക്കൂൾ അഞ്ചാം ക്ളാസ് വിദ്യാർത്ഥി ജെറോം ജെന്നിക്ക് ബെസ്റ്റ് ടാലന്റഡ് ഫുഡ്ബോളർ അവാർഡ് . അൽ സദ്ദ് ക്ളബ്ലിന്റെ 12 വയസ്സിന് താഴെയുള്ള ഫുട്ബോൾ ടീമിൽ അംഗമായ ജെറോമിന് ഖത്തർ കെ.എം.സി.യാണ് പുരസ്‌കാരം നൽകി ആദരിച്ചത്. പ്രഥമ ബാസിത് മേമ്മോറിയൽ സെവൻസ് ഫുട്ബോൾ മൽസരത്തിന്റെ ഭാഗമായി ദോഹ സ്റ്റേഡിയത്തിലെ നിറഞ്ഞ സദസ്സിൽ നടന്ന ചടങ്ങിൽ കെ.എം.സി.സി. സംസ്ഥാന പ്രസിഡണ്ട് എസ്.എ.എം. ബഷീർ അവാർഡ് സമ്മാനിച്ചു.

ഖത്തറിലെ പ്രമുഖ ഇന്ത്യൻ വ്യവസായിയും സാമൂഹ്യ സാംസ്‌കാരിക വ്യക്തിത്വവുമായ ജെന്നി ആന്റണിയുടെ രണ്ടാമത്തെ മകനായ ജെറോം കഴിഞ്ഞ രണ്ട് വർഷത്തോളമായി അൽ സദ്ദ് ക്ളബ്ബ് ടീമിൽ കളിക്കുന്നുണ്ട്. തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ താലൂക്കിൽപ്പെട്ട ചെന്ദ്രാപ്പിന്നി സ്വദേശിയായ ജെറോം ഖത്തറിലാണ് ജനിച്ചത്. ഫുട്ബോളിനോടുള്ള അദമ്യമായ ആവേശമാണ് ജെറോമിനെ അൽ സദ്ദ് ക്ളബ്ബിലെത്തിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP