Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് ഓസ്‌ട്രേലിയയുടെ മഹാത്മാഗാന്ധിയുടെ 150ാംജന്മവാർഷികവും ലാൽ ബഹാദൂർ ശാസ്ത്രിയുടെ 115-ാം ജന്മവാർഷികവും ആഘോഷിക്കുന്നു

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് ഓസ്‌ട്രേലിയയുടെ മഹാത്മാഗാന്ധിയുടെ 150ാംജന്മവാർഷികവും ലാൽ ബഹാദൂർ ശാസ്ത്രിയുടെ 115-ാം ജന്മവാർഷികവും ആഘോഷിക്കുന്നു

ജോസ് എം ജോർജ്‌

ഓസ്‌ട്രേലിയ :യുടെ ആഭിമുഖ്യത്തിൽ രാഷ്ട്രപിതാവ് മഹാത്മജിയുടെ 150-ാം ജന്മവാർഷികവും മുൻ പ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ്ത്രിയുടെ 115-ാം ജന്മവാർഷികവും ആഘോഷിക്കുന്നു.

സിഡ്‌നിയിലെ വെസ്റ്റേൺ സിഡ്‌നി യൂണിവേഴ്‌സിറ്റി, റെഡാൽമറിൽ വച്ച് ഒക്ടോബർ19-നും ഒക്ടോബർ 20 ഞായറാഴ്ച മെൽബണിലെ മൊണാഷ് യൂണിവേഴ്‌സിറ്റി കോഫീൽഡ് ക്യാംപസിലുമാണ് ഇരു നേതാക്കളുടെ ജന്മവാർഷികാഘോഷങ്ങൾ സംഘടിപ്പിക്കുന്നത്.

ലാൽ ബഹാദൂർ ശാസ്ത്രിയുടെ മകനും മുൻ കേന്ദ്ര മന്ത്രിയുമായ അനിൽ ശാസ്ത്രിയാണ് മുഖ്യാതിഥി. സൗത്ത് ആഫ്രിക്കയിൽ നിന്നുമെത്തുന്ന പ്രൊഫ. ഉമാ മേസ്ത്രി (great ഗ്രാൻഡ് ഡൗഗ്റ്റർ ഓഫ് Mahatma Gandhi ) ആയിരിക്കും മറ്റൊരതിഥി.

20ാം തീയതി ഞായറാഴ്ച 2 pm മുതൽ 4.30 വരെയാണ് മെൽബണിൽ ചടങ്ങുകൾ നടക്കുക. ചടങ്ങിൽ മുഖ്യാഥിതികളെ കൂടാതെ ഡോ. തോമസ് വെബ്ബർ (Eminent Academician, Author), ഡോ. ലങ്കാ ശിവപ്രസാദ് (Poet, Author of 100+ ബുക്ക്‌സ്), ഡോ. പ്രദീപ് തനേജ (Eminent Academician, Fellow Australia India Institute) എന്നിവർ പങ്കെടുക്കും. കൂടാതെ എക്‌സിബിഷനും ഗാന്ധിയൻ ആശയങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ലൈവ് പെയിന്റിംഗുകളും പുസ്തക പ്രദർശനവും സംഘാടകർ ഒരുക്കിയിട്ടുണ്ട്.

പരിപാടികൾ യഥാക്രമം സിഡ്‌നിയിൽ 19ആം തിയതിയും, മെൽബണിൽ 20ആം തിയതിയുമാണ്.

Melbourne Venue:
Building B, Monash University, Caulfield Campus. (20th Oct 2019, From: 2.30pm)

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP