Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രക്ഷിതാക്കളല്ലാത്തവർ ധൃതി വെച്ച് ഫെയർ നടത്തുന്നത് സംശയാസ്പദം; ഇന്ത്യൻ സ്‌കൂൾ സംഘടിപ്പിക്കുന്ന ഫെയർ നിയമത്തിനനുസൃതമായി നടത്തണം; ആരോപണങ്ങളുമായി യുപിപി

രക്ഷിതാക്കളല്ലാത്തവർ ധൃതി വെച്ച് ഫെയർ നടത്തുന്നത് സംശയാസ്പദം; ഇന്ത്യൻ സ്‌കൂൾ സംഘടിപ്പിക്കുന്ന ഫെയർ നിയമത്തിനനുസൃതമായി നടത്തണം; ആരോപണങ്ങളുമായി യുപിപി

സ്വന്തം ലേഖകൻ

ന്ത്യൻ സ്‌കൂൾ ഫെയർ നടത്തുന്നതിന് യു.പി.പി ഒരിക്കലും എതിരല്ലെന്നും എന്നാൽ ഫെയർ നടത്തുന്നത് ഈ രാജ്യത്തെ നിയമങ്ങൾക്കനുസൃതമായി രക്ഷിതാക്കളുടെ ഭരണസമിതിയാണ് നടത്തേണ്ടതെന്നും യു.പി.പി.നേതാക്കൾ പത്രസമ്മേളനത്തിൽ പറഞ്ഞു. ഇന്ത്യൻ സ്‌കൂളിൽ ഫെയറുകൾ മെഗാ ഫെയറുകളാക്കി മാറ്റി സ്‌കൂളിലെപാവപ്പെട്ട വിദ്യാർത്ഥികൾക്ക് ഫീസിളവും അദ്ധ്യാപകർക്ക് വേതന വർദ്ധനവും നൽകി മാതൃക കാണിച്ച പ്രസ്ഥാനമാണ് യു.പി.പി.അന്ന് അതിനെയൊക്കെ നഖശിഖാന്തം എതിർത്തവരാണ് ഇന്ന് സ്‌കൂളിൽ അധികാരത്തിലിരിക്കുന്നവരെന്നും യു.പി.പി നേതാക്കൾ ഓർമ്മിപ്പിച്ചു.

കോവിഡ് പ്രതിസന്ധിയുടെ ആനുകൂല്യം ഒന്ന് കൊണ്ട് മാത്രം വെറും കാവൽ ഭരണസമിതിയായി തുടരുന്ന ഇന്ത്യൻ സ്‌കൂൾ ഭരണ സമിതിയംഗങ്ങൾ തിടുക്കപ്പെട്ട് സ്‌കൂളിലെ കുട്ടികളേയും ആദ്ധ്യാപകരേയും ബുദ്ധിമുട്ടിച്ച് കോടികളുടെ ധനസമാഹരണം നടത്തുന്നത് വൻ ക്രമക്കേടുകൾ ലക്ഷ്യമിട്ടാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ബന്ധപ്പെട്ട മന്ത്രാലയങ്ങളുടെ അനുമതി കിട്ടുന്നതിന് മുൻപ് അച്ചടിച്ചു കുട്ടികളിലൂടെ മറ്റും വിതരണം ചെയ്ത ടിക്കറ്റിൽനിയമാനുസൃതമല്ലാതെ സ്‌കൂളിന്റെ സീൽ ദുരുപയോഗം ചെയ്തത് വലിയ അനാസ്ഥയും കുറ്റകരമാണെന്ന് യു.പി. പി നേതാക്കൾ പത്രസമ്മേളനത്തിൽ പറഞ്ഞു.

കോവിഡ് പ്രതിസന്ധി മാറി ഈ രാജ്യത്തെ പാർലമെന്റ് മുൻസിപ്പൽ തെരഞ്ഞെടുപ്പ് മുതൽ വലുതും ചെറുതുമായ മുഴുവൻ സാമൂഹ്യ സാംസ്‌കാരിക സ്ഥാപനങ്ങളിലും തെരഞ്ഞെടുപ്പ് നടക്കുകയും അവിടെയൊക്കെ പുതിയ ഭരണസമിതികൾ അധികാരത്തിൽ വരികയും ചെയ്ത സാഹചരത്തിൽ ഉടൻ തെരഞ്ഞെടുപ്പ് നടത്തി വിജയിച്ചു വരുന്ന രക്ഷിതാക്കളുടെ പുതിയ കമ്മറ്റി ഫെയർ നടത്തുന്നതല്ലേ ഉചിതമെന്നും യു.പി.പി നേതാക്കൾ പത്ര സമ്മേളനത്തിൽ ചോദിച്ചു.

കോവിഡ് ആനുകൂല്യം കൊണ്ട് മാത്രം നീട്ടികിട്ടിയ താൽക്കാലിക അധികാരം കോവിഡ് പ്രതിസന്ധി കഴിഞ്ഞിട്ടും തുടരുകയും ദുർവിനിയോഗം ചെയ്യുകയും ചെയ്യുന്നത് എന്ത് ധാർമ്മികതയുടെ പേരിലാണെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കണം.

പാഠ്യ വിഷയങ്ങൾ എടുത്തു തീർക്കേണ്ട വളരെ പ്രധാനപ്പെട്ട ദിവസങ്ങൾ, സ്‌കൂൾ ഡയറിയിൽ പോലും രേഖപ്പെടുത്താത്ത ആഘോഷപരിപാടികൾക്ക് വേണ്ടി മാറ്റിമറിച്ചതിന്റെ ലക്ഷ്യമെന്ത്? (നിലവിൽ തങ്ങളുടെ കുട്ടികൾ സ്‌കൂളിൽ പഠിക്കാത്തതുകൊണ്ട് അവരുടെ ഭാവിയെ ഇതൊന്നും ബാധിക്കില്ലെന്ന ബോധ്യമാണോ)

പരീക്ഷകളും, യുവജനോത്സവവും, പി.ടി.എം മീറ്റിംഗുകളും സ്പോർട്സ് ഡേയും ഒക്കെ കാരണം തിരക്കേറിയ ഈ സാഹചര്യത്തിൽ അദ്ധ്യാപികമാരേയും കുട്ടികളേയും സമ്മർദ്ദത്തിലാക്കി ഇത്ര ധൃതി പിടിച്ച് മെഗാഫെയർ നടത്തുന്നത് സാമ്പത്തിക ക്രമക്കേടിലൂടെ കോടികണക്കിന് രൂപ ( ലക്ഷകണക്കിന് ദിനാർ ) വഴിമാറ്റി വിടാനുള്ള ഗൂഢതന്ത്രത്തിന്റെ ശ്രമമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

നാളെ ഒരു തെരഞ്ഞെടുപ്പ് നടന്ന് ഈ ഭരണസമിതി മാറിയാൽ ഈ വൻ സാമ്പ ത്തിക സമാഹരണത്തിന്റെ വരവു ചെലവ് കണക്കു ളെ കുറിച്ച് രക്ഷിതാക്കൾ ആരോട് ചോദിക്കും?

മുൻ കാലങ്ങളിൽ ഈ ഭരണസമിതി നടത്തിയ ഫെയറുകളുടെ വരവ് ചെലവ് കണക്കുകൾ ഇത് വരെ എവിടെയും വ്യക്തമായി വെളിപ്പെടുത്തിയിട്ടില്ല. സ്‌കൂളിന്റെ ഭാഗത്ത് നിന്നും ഒരു രകഷിതാവിന് എന്തെൻകിലും അനാസഥ നേരിട്ടാൽ അത് എടുത്ത് കാണിക്കുകയോ മന്ത്രാലയത്തിൽ പരാതിപ്പെടുകയോ ചെയ്താൽ അവരുടെ പേരിൽ നിയമനടപടിയെടുക്കുമെന്ന് ഭീഷണിപ്പെടുത്തുന്നത് ഏത് തരം നീതിയാണെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കേണ്ടതാണ്.

രക്ഷിതാക്കളല്ലാത്തവർ ഇന്ത്യൻ സ്‌കൂളിന്റെ പടിവാതിൽക്കൽ പോലും ചവിട്ടരുതെന്ന് ഒരിക്കൽ ഘോരഘോരം വാദിക്കുകയും മുൻകാലഘട്ടത്തിൽ നിയമാനുസൃതം തുടർ ഭരണസമിതി അംഗമായി തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ സ്‌കൂൾ മുൻ ചെയർമാനെ പോലും രക്ഷിതാവ് അല്ല എന്ന കാരണം പറഞ്ഞ് സ്‌കൂളിനകത്ത്പ്രവേശനം നിഷേധിക്കുകയും ചെയ്ത ഒരു വ്യക്തി എന്ന നിലയിൽ ഇപ്പോളത്തെ ചെയർമാൻ സ്ഥാനത്തിരിക്കുന്നയാളുടെ നിലപാട് എന്താണെന്നറിയാൻ ഇന്ത്യൻ സ്‌കൂൾ ചരിത്രം അറിയാവുന്നമുഴുവൻ രക്ഷിതാക്കൾക്കും താൽപര്യമുണ്ട് .

ഫെയർ വിശദീകരണ പത്രസമ്മേളനത്തിൽ ഈവന്റ് മാനേജ്‌മെന്റ് പ്രതിനിധി എന്തുകൊണ്ട് വേദിയിൽ ഇരുന്നില്ല?

ഇന്ത്യൻ സ്‌കൂൾ രക്ഷിതാക്കളെ മുഴുവൻ സാമൂഹ്യ മാധ്യമങ്ങളിലൂടെ നികൃഷ്ട ജീവികളെന്ന് വിളിക്കാൻ അദ്ദേഹത്തെ ചുമതലപ്പെടുത്തിയതാരാണ്?എന്നീ ചോദ്യങ്ങളാണ് യുപിപി ഉന്നയിച്ചത്.

അദ്ദേഹത്തെകൊണ്ട് രക്ഷിതാക്കളോടും പൊതുസമൂഹത്തോടും മാപ്പ് പറയിപ്പിച്ച് ചുമതലപ്പെടുത്തിയ മുഴുവൻ സ്ഥാനങ്ങളിൽ നിന്നും അദ്ദേഹത്തെ എത്രയും പെട്ടെന്ന് പുറത്താക്കണമെന്നും യു.പി.പി ശക്തമായി ആവശ്യപ്പെട്ടു

ഫെയറിന്റെ റാഫിൾ കൂപ്പൺ കുട്ടികളുടെ കയ്യിൽ പൊതു സമൂഹത്തിൽ വിൽക്കാൻ ഏൽപ്പിച്ചത് ഇൻഡസ്ട്രി & കോമേഴ്‌സ്യൽ അംഗീകാരം എടുക്കുന്നതിന് മുൻപായതുകൊണ്ട് തന്നെ അത് ഈ രാജ്യത്തെ നിയമത്തിന് എതിരാണ്. അങ്ങിനെയുള്ള ടിക്കറ്റുകൾ വിൽക്കുന്ന കുട്ടികൾക്കെതിരെ നിയമനടപടി ഉണ്ടായാൽ സ്‌കൂളിനെന്ത് ചെയ്യാൻ പറ്റുമെന്നും ചോദിച്ചപ്പോൾ എന്തിനാണ് ഈ താൽക്കാലികഭരണസമിതിയും അവരെ ചുറ്റിപ്പറ്റി ഉപജീവനം മാർഗ്ഗം കണ്ടെത്തുന്ന വിരലിലെണ്ണാവുന്ന ചില തൽപരകക്ഷികളും ഇത്രയധികം രോഷാകുലരായതെന്ന് എന്തിനാണെന്ന് ബന്ധപ്പെട്ടവർ പൊതുസമൂഹത്തോട് വ്യക്തമാക്കേണ്ടതുണ്ട്.

എന്തെങ്കിലും ധാർമ്മികതയും, ആത്മാർത്ഥയും പൊതു സമൂഹത്തോടുള്ള അർപ്പണബോധവും നിങ്ങളിലെവിടെയെങ്കിലും അവശേഷിക്കു ന്നുണ്ടെങ്കിൽ എത്രയും പെട്ടെന്ന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ഒട്ടും അർഹതയില്ലാത്ത സ്ഥാനത്ത് നിന്നും ഒഴിഞ്ഞു പോകുകയാണ് വേണ്ടതെന്നും പുതുതായി തെരഞ്ഞെടുക്കപ്പെടുന്ന രക്ഷിതാക്കളുടെ കമ്മറ്റിയാണ് ഇന്ത്യൻ സ്‌കൂളിന്റെ ഭാവി കാര്യങ്ങൾ മുഴുവൻ തീരുമാനിക്കാനും നടപ്പിൽ വരുത്താനും അർഹതയുള്ളവരെന്നും ഈ കാവൽ ഭരണസമിതിയെ വളരെ വിനീതമായി ഓർമ്മിപ്പിക്കുകയാണ്

കുറച്ച് കാലത്തേക്ക് എല്ലാവരേയും അല്ലെൻകിൽ എല്ലാകാലത്തേക്കും കുറച്ചു പേരെയുമല്ലാതെ എല്ലാകാലത്തും എല്ലാവരേയും വിഡ്ഢികളാക്കാമെന്ന് ബന്ധപ്പെട്ടവർ കരുതേണ്ടെന്നും യു.പി.പി നേതാക്കൾ പത്ര സമ്മേളനത്തിൽ പറഞ്ഞു.

യു.പി.പി. ചെയർമാനും, ഇന്ത്യൻ സ്‌കൂൾ ചെയർമാനുമായിരുന്ന എബ്രഹാം ജോൺ, ചീഫ് കോഡിനേറ്റർ ശ്രീധർ തേറൻപിൽ, യു.പി.പി നേതാക്കളായ ബിജുജോർജ്ജ്, ഹരീഷ് നായർ, ദീപക് മേനോൻ, എഫ്.എം.ഫൈസൽ, ജ്യോതിഷ് പണിക്കർ, മോഹൻകുമാർ നൂറനാട്, അബ്ബാസ് സേഠ്, ജോൺബോസ്സ്‌ക്കോ, ശ്രീകാന്ത് എന്നിവർ പങ്കെടുത്തു, അൻവർ ശൂരനാട്, ഹാരിസ് പഴയങ്ങാടി എന്നിവർ നേതൃത്വം നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP