Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'കോവിഡ് ഭടന്മാർക്ക് ആദരവ്': സൗദി ദേശീയ ദിനത്തിൽ കാലികപ്രസക്തമായ പരിപാടിയുമായി ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം

'കോവിഡ് ഭടന്മാർക്ക് ആദരവ്': സൗദി ദേശീയ ദിനത്തിൽ കാലികപ്രസക്തമായ പരിപാടിയുമായി ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം

സ്വന്തം ലേഖകൻ

ജിദ്ദ: തൊണ്ണൂറാമത് സൗദി ദേശീയ ദിനത്തിൽ വ്യത്യസ്തവും ആനുകാലികപ്രസക്തവുമായ പരിപാടിയുമായി ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം. കൊറോണാ മഹാമാരിയുടെ ആകുലപശ്ചാത്തലത്തിൽ വന്നെത്തുന്ന ഈ വർഷത്തെ സൗദി ദേശീയ ദിനത്തിൽ കർമയോഗികളും ത്യാഗികളായ ആരോഗ്യ പ്രവർത്തകരെ ആദരിച്ചു കൊണ്ടാണ് ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം സെപ്റ്റംബർ 23 ആചരിക്കുന്നത്. കോവിഡ് കാലഘട്ടത്തിൽ സേവന രംഗത്ത് സജീവമായവരെ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ജിദ്ദാ കമ്മിറ്റി ആദരിക്കും.

'കോവിഡ് ഭടന്മാരെ ആദരിക്കുക' എന്ന തലക്കെട്ടിൽ അരങ്ങേറുന്ന പരിപാടിയിൽ വെച്ച് ആരോഗ്യ-സേവന-സുരക്ഷാ രംഗങ്ങളിൽ സ്തുത്യർഹമായ സേവനം കാഴ്ചവയ്ക്കുകയും സൗദി അധികാരികളുടെയും സമൂഹത്തിന്റെയും പ്രശംസ പിടിച്ചുപറ്റുകയും ചെയ്ത വ്യക്തികളെയും സ്ഥാപനങ്ങളെയും ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം അനുമോദിക്കും. കോവിഡ് മഹാമാരിയുടെ തീക്ഷ്ണ കാലഘട്ടത്തിൽ അണുബാധാ സാധ്യത നിലനിൽക്കെ തന്നെ സ്വന്തത്തെ അവഗണിച്ച് സാമൂഹിക സേവന രംഗത്ത് സജീവമായവരെ സൗദി ദേശീയ ദിനത്തിൽ അനുമോദിക്കുന്നത് ഒരു പ്രവാസി കൂട്ടായ്മയെന്ന നിലക്ക് ഈ നാടിനോടുള്ള കൃതജ്ഞത രേഖപ്പെടുത്തലാണെന്ന് ഫോറം കമ്മിറ്റി വിലയിരുത്തി.

പടിഞ്ഞാറൻ പ്രവിശ്യയിൽ തായിഫ്, ഖുന്ഫുദ, അൽബാഹ, മക്ക, ജിദ്ദ, റാബിഖ്, മദീന, തബൂക്ക് തുടങ്ങിയ സ്ഥലങ്ങളിൽ ഈ രംഗത്ത് ശ്രദ്ധേയരായവർക്ക് പ്രശംസാ പത്രങ്ങളും ഉപഹാരങ്ങളും കൈമാറും. ദേശീയ ദിനത്തിൽ പ്രശസ്തരെയും ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരം ഏറ്റുവാങ്ങിയവരെയും പങ്കെടുപ്പിച്ച്വെബ് മീറ്റിങ്ങും സംഘടിപ്പിക്കുന്നുണ്ട്. യോഗത്തിൽ ജിദ്ദാ റീജ്യനൽ പ്രസിഡന്റ് ഫയാസുദ്ദിൻ അധ്യക്ഷത വഹിച്ചു.

ഇഖ്ബാൽ ചെമ്പൻ, സയ്യിദലി കൊൽക്കത്ത, മെഹ്ബൂബ് ഷെരീഫ് ചെന്നൈ, ആരിഫ് ജോക്കട്ടെ, മുഹമ്മദ് സാദിഖ് വഴിപ്പാറ സംസാരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP