Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഈണമായ് ഇൻകാസ് ലൈവ് സംഗീത പരിപാടി വ്യാഴാഴ്ച

സ്വന്തം ലേഖകൻ

കോവിഡ് കാലത്തെ അസ്വസ്ഥതകക്ക് വിരാമമിടാൻ ദോഹയിലെ മികച്ച ഗായകരെയും സംഗീതകാരന്മാരെയും അണിനിരത്തി ഇൻകാസ് ഖത്തർ ഒരുക്കുന്ന ലൈവ് സംഗീത പരിപാടിയായ 'ഈണമായ് ഇൻകാസ്' വ്യാഴാഴ്ച വൈകീട്ട് ആറരയ്ക്ക് ഫേസ്‌ബുക്ക് പേജിൽ വരികയാണ്. ദോഹയിലെ പ്രശസ്ത ഗായകരായ മാലിനി ബാലചന്ദ്രൻ, റിയാസ് കരിയാട്, മൈഥിലി ഷേണായ്, ആഷിക്ക് അഹ്മദ് എന്നിവരാണ് ഒരു പിടി മെലഡിഗാനങ്ങളുമായി ഇൻകാസ് ഫേസ്‌ബുക്ക് പേജിൽ ലൈവ് ആയി വരുന്നത്. കീ ബോർഡിൽ ലത്തീഫ് മാഹി, തബലയിൽ ബിനു, ഡ്രംസിൽ ബാബു ജോർജ്ജ്, ലീഡ് ഗിറ്റാറിൽ സുഹൈൽ, ബേസ് ഗിറ്റാറിൽ ഹസ്സൻ എന്നീ സംഗീതജ്ഞരാണ് അകമ്പടി സംഗീതം ഒരുക്കുന്നത്. ദോഹയിലെ പ്രശസ്ത അവതാരക മഞ്ജു മനോജ് ആണ് പരിപാടി നിയന്ത്രിക്കുന്നത്.

കോവിഡ് കാലത്ത് ഒത്തിരി സേവനപ്രവർത്തനങ്ങൾ നടത്തിയ ഇൻകാസ് എന്റർടെയ്ന്മെന്റ് രംഗത്തും സംഗീതാസ്വാദകർക്ക് തുണയാവുകയാണ് ഈണമായ് ഇൻകാസ് എന്ന പരിപാടിയിലൂടെ. കാലിക്കറ്റ് നോട്ട്ബുക് റെസ്റ്റോറന്റ് മുഖ്യ പ്രായോജകരായി ഒരുക്കുന്ന ഈ പരിപാടി സിംഫണി ദോഹ, എസ് ഡി ലൈവ്, റഹീപ് മീഡിയ എന്നിവയുടെ സാങ്കേതിക സഹകരണത്തോടെയാണ് പൂർത്തിയാവുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP