Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോവിഡ് 19 മൂലം ഖത്തറിൽ മരണമടഞ്ഞ മലയാളി സഹോദരങ്ങളുടെ സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബാംഗങ്ങളെ സഹായിക്കാനൊരുങ്ങി ഇൻകാസ് ഖത്തർ

സ്വന്തം ലേഖകൻ

ദോഹ: ഖത്തറിൽ കോവിഡ് മൂലം മരണമടഞ്ഞ എട്ടോളം മലയാളികളിൽ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്നവരുടെ കുടുംബാംഗങ്ങളെ ഖത്തർ, ഇൻകാസ് ഏറ്റെടുക്കുകയാണ്. ഉത്തരവാദത്തപ്പെട്ട സർക്കാറുകൾ പ്രവാസ ലോകത്ത് മരണമടഞ്ഞ പൗരന്മാർക്ക് യാതൊരു സാമ്പത്തികമായ സഹായങ്ങളും പ്രഖ്യാപിക്കാത്ത സാഹചര്യത്തിലാണ് ഖത്തർ ഇൻകാസ് ഈ മാതൃകാപരമായ ദൗത്യവുമായി മുന്നോട്ടു വരുന്നത്.

തങ്ങളുടെ കുടുംബം പോറ്റാൻ പ്രവാസികളായി തീരുകയും, നല്ല കാലത്ത് തന്നാൽ കഴിയുന്നത് പോലെ തങ്ങളുടെ കുടുംബത്തിനും സമൂഹത്തിനും താങ്ങായി നിന്ന് സ്വന്തം ജീവിതം കര പിടിക്കാൻ കഴിയാതിരുന്ന ഖത്തറിൽ നിന്നു മരണമടഞ്ഞവരുടെ മൂന്ന് കുടുംബങ്ങളെയാണ് ഇൻകാസ് ഖത്തർ ഏറ്റെടുക്കുന്നത്.

തൃശ്ശൂർ ജില്ലയിലുള്ള മോഹനൻ, കണ്ണൂർ ജില്ലയിലുള്ള സിദ്ദീഖ്, എന്നിവരുടെ പണി പൂർത്തിയാക്കാത്ത വീടുകൾ പണി പൂർത്തിയാക്കുന്നതിനു വേണ്ടി 5 ലക്ഷം രൂപ വീതം നല്കുന്നതിനോടൊപ്പം നിരവധി സാമ്പത്തിക പ്രയാസങ്ങളുമായി മരണമടഞ്ഞ കോഴിക്കോട് ജില്ലയിലെ കുന്നമ്മൽ രാജീവൻ എന്നയാളുടെ കടങ്ങൾ വീട്ടുവാൻ കൂടി ഇൻകാസ് ഖത്തർ മുന്നിട്ടിറങ്ങുകയാണ്. പരേതന്റെ സാമ്പത്തിക ബാധ്യതകൾ തീർക്കുന്നതിന് ആവശ്യമായ അഞ്ചു ലക്ഷം രൂപ അദ്ദേഹത്തിന്റെ കുടുംബത്തിനെ ഏല്പിക്കുവാനും തീരുമാനിച്ചിട്ടുണ്ട്.

നാട്ടിലുള്ള കോൺഗ്രസ് മണ്ഡലം കമ്മിറ്റികളെ എത്രയും പെട്ടന്ന് ബന്ധപ്പെട്ട് അവരുടെ മേൽ നോട്ടത്തിൽ തുടർ നടപടികൾ സമയബന്ധിതമായി ചെയ്തു തീർക്കാൻ ഇൻകാസ് ഖത്തർ പ്രവർത്തനങ്ങൾ ആരംഭിച്ചു.

നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്ത ഖത്തർ ഇൻകാസ് സാമൂഹിക പ്രതിബദ്ധതയുടെ പേരിൽ ഈ ദൗത്യവും ഏറ്റെടുക്കുകയാണ്. മുൻ കാലങ്ങളിൽ ഉദാരമതികളുടെ നിസ്വാർത്ഥമായ പിന്തുണയോടെ നടപ്പിലാക്കിയതുപോലെ ഈ ദൗത്യവും വിജയകരമായി പൂർത്തീകരിക്കാൻ എല്ലാവരുടേയും പിന്തുണ ഉണ്ടായിരിക്കണമെന്ന് ഇൻകാസ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സമീർ ഏറാമല അഭ്യർത്ഥിച്ചു...

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP