Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

എംപി.വീരേന്ദ്രകുമാർ എംപിയുടെ നിര്യാണത്തിൽ ഇൻകാസ് ഷാർജ അനുശോചിച്ചു

സ്വന്തം ലേഖകൻ

ഷാർജ: പ്രമുഖ സോഷ്യലിസ്റ്റും, രാജ്യസഭാ അംഗവും, മാതൃഭൂമി മാനേജിങ് ഡയരക്ടറുമായ എംപി.വീരേന്ദ്രകുമാർ എംപിയുടെ നിര്യാണത്തിൽ ഇൻകാസ് ഷാർജ കോഴിക്കോട് ജില്ലാ പ്രസിഡണ്ട് നൗഷാദ് മന്ദങ്കാവ് അനുശോചിച്ചു.

ബഹുരാഷ്ട്ര കുത്തക കൾക്കെതിരായ സമരത്തിലൂടെയും, വിട്ടുവീഴ്‌ച്ചയില്ലാത്ത പരിസ്ഥിതി നിലപാടുകളിലൂടെയും ശ്രദ്ധേയനായ ജനകീയ നേതാവിനെയാണ് അദ്ദേഹത്തിന്റെ മരണത്തിലൂടെ നഷ്ടമായത്.

രാഷ്ട്രീയക്കാർക്കിടയിലെ മികച്ച എഴുത്തുകാരനും, ചിന്തകനുമായിരുന്നു അദ്ദേഹം. സോഷ്യലിസ്റ്റ് മതേതര ജനാധിപത്യ മൂല്യങ്ങളിൽ അടിയുറച്ചു നിന്ന നേതാവ് .ഭാരതീയ പുരാണങ്ങളിലെ അവഗാഹം ദുരുപയോഗം ചെയ്യാത്ത, പ്രകൃതിയുടെയും മനുഷ്യന്റ യും പൊരുളറിഞ്ഞ പ്രഭാഷകനും കൂടിയായിരുന്നു അദ്ദേഹം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP