Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോവിഡ് മരണങ്ങൾ, പ്രവാസികളുടെ കുടുംബ സംരക്ഷണം സർക്കാർ ഏറ്റെടുക്കണം: ഇൻകാസ് ഫുജൈറ

സ്വന്തം ലേഖകൻ

ഫുജൈറ: കോവിഡ് മഹാമാരിമൂലം മരണമടഞ്ഞ പ്രവാസികളുടെ കുടുംബങ്ങളുടെ സംരക്ഷണം സർക്കാർ ഏറ്റെടുക്കണമെന്നും അവർക്കു ധനസഹായം നൽകണമെന്നും ഇൻകാസ് ഫുജൈറ പ്രസിഡന്റ് കെ സി അബൂബക്കർ ആവശ്യപ്പെട്ടു. കുടുംബത്തിന്റെ ഏക വരുമാന മാർഗമാണ് ഇല്ലതായതു. ചെറിയ കുട്ടികളും സ്ത്രീകളുമടക്കമുള്ള കുടുംബം കടുത്ത പട്ടിണിയിലും ബുദ്ധിമുട്ടിലുമാണ്. രാഷ്ട്രീയ സംഘട്ടനത്തിൽ മരിച്ചവർക്കും രാഷ്ട്രീയ നേതാക്കളുടെ ബാങ്ക് കടങ്ങൾ വീട്ടുന്നതിനും, അവരുടെ കുടുംബത്തിനും നേതാക്കളുടെയും എംഎൽഎമാരുടെ കുടുംബത്തിനും നേതാക്കളുടെ ഗൺമാന്റെ കുടുബത്തിനു വരെ ലക്ഷങ്ങൾ വാരിക്കോരി കൊടുത്ത സംസ്ഥാന സർക്കാർ പ്രവാസി മലയാളികളുടെ കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു മരണപ്പെട്ടു പോയ ഉറ്റവരുടെ ചേതനയറ്റ ശരീരം പോലും കാണാൻ കഴിയാതെ അവരുടെ വേർപാട് പോലും മാനസികമായി അംഗീകരിക്കാനാവാതെ വേദനിച്ചു കഴിയുന്നവർക്ക് ആശ്വാസമെത്തിക്കണം. അവരെ സർക്കാർ ചേർത്ത് നിർത്തണമെന്നും കരുതലും കനിവും ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP