Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജോലി നഷ്ടപ്പെട്ട പ്രവാസികൾക്കുള്ള ആറുമാസത്തെ ശമ്പളം, മുഖ്യമന്ത്രി വാക്ക് പാലിക്കണം: ഇൻകാസ്

സ്വന്തം ലേഖകൻ

ഫുജൈറ: ജോലി നഷ്ടപ്പെട്ടു തിരിച്ചെത്തുന്നവർക്ക് അവർക്കു ലഭിച്ചിരുന്ന വരുമാനത്തിന് അനസ്യൂതമായി ആറു മാസത്തെ ശമ്പളം നൽകുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ദുബായ് പ്രഖ്യാപനം നടപ്പാക്കണമെന്നും മുഖ്യമന്ത്രി വാക്ക് പാലിക്കണമെന്നും ഇൻകാസ് ഫുജൈറ പ്രസിഡന്റ് കെ സി അബൂബക്കർ ആവശ്യപ്പെട്ടു. പ്രവാസികൾക്ക് ഈ ആനുകൂല്യം ഏറ്റവും ആവശ്യമുള്ള സമയമാണിത്. ജോലി നഷ്ടപ്പെട്ടവർ ബന്ധപ്പെട്ട രേഖകൾ സമർപ്പിച്ചാൽ നോർക്ക മുഖേന വാഗ്ദാനം ചെയത തുക നൽകാൻ തയ്യാറാവണം. പ്രവാസികളോട് സ്‌നേഹവും കരുതലുമുണ്ടെന്നു അവകാശപ്പെടുന്ന മുഖ്യമന്ത്രിയെ ഇക്കാര്യം ഓർമ്മിപ്പിക്കാൻ മറ്റു പ്രവാസി സംഘടനകളും മുന്നോട്ടു വരണം. മുഖ്യമന്ത്രിയെ പോലെ ഉന്നത പദവിയിലിരിക്കുന്ന ഒരാളുടെ വാക്കുകൾ പാഴ്‌വാക്കായി പോകാതിരിക്കാനുള്ള ബാധ്യത അദ്ദേഹത്തിനുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP