Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

നിരാലംബയായ സ്ത്രീയുടെ ഓപ്പറേഷൻ ചെലവ് മുഴുവൻ ഏറ്റെടുത്തു ഇൻകാസ് ഫുജൈറ

സ്വന്തം ലേഖകൻ

ഫുജൈറ: ലോക്ക് ഡൗണിൽ കുടുങ്ങി ജോലി നഷ്ടപ്പെട്ട കോട്ടയം സ്വദേശി ഭർത്താവ് ഉപേക്ഷിക്കപ്പെട്ട നിരാലംബയായ സ്ത്രീക്ക് പെട്ടെന്നെ നടത്തേണ്ടി വന്ന ശാസ്ത്രക്രിയക്കു പണമില്ലാതെ വിഷമിച്ചപ്പോൾ അതിന്റെ ചെലവ് മുഴുവൻ ഏറ്റടുത്തു ഇൻകാസ് ഫുജൈറയുടെ സഹായഹസ്തം. സ്‌കൂൾ ബസ്സിൽ 'ആയ' ആയി ജോലി ചെയ്തിരുന്ന സ്ത്രീ മാസങ്ങളായി ജോലിയില്ലാതെ ഭക്ഷണത്തിനു പോലും മറ്റുള്ളവരെ ആശ്രയിച്ചു കഴിയുകയായിരുന്നു. കടുത്ത പ്രമേഹ രോഗിയായ (400) ഇവർക്ക് തന്റെ പുറം ഭാഗത്തു പ്രത്യക്ഷപ്പെട്ട ഒരു വലിയ മുഴ പഴുത്തു സഹിക്കാനാകാത്ത വേദനയുമായി ആശുപത്രിയിൽ ചെന്നപ്പോഴാണ് എത്രയും പെട്ടെന്ന് ഓപ്പറേഷൻ നടത്തണമെന്ന് ഡോക്ടർ പറഞ്ഞത്.

വലിയ ചെലവ് പ്രതീക്ഷിക്കുന്ന ഓപ്പറേഷന് വേണ്ട പണം എങ്ങിനെ കണ്ടെത്തുമെന്ന് അറിയാതെ അമ്പരന്നു നിൽക്കുമ്പോൾ ആരോ പറഞ്ഞറിഞ്ഞു ഇൻകാസ് ഫുജൈറ ഹെൽപ്പ്‌ലൈനുമായി ബന്ധപ്പെട്ടു. ഉടൻ തന്നെ ഫുജൈറയിലെ സ്വകാര്യ ആശുപത്രി അധികൃതരുമായി സംസാരിച്ചു പിറ്റേന്ന് തന്നെ ഓപ്പറേഷൻ നടത്താൻ വേണ്ട തയ്യാറെടുപ്പുകൾ നടത്തി. മുഴുവൻ ചിലവുകളും ഇൻകാസ് ഫുജൈറ അംഗങ്ങളിൽ നിന്ന് തന്നെ സ്വരൂപിച്ചു. അവരെ ഇൻകാസ് വളണ്ടിയർമാർ ആശുപത്രിയിൽ എത്തിച്ചു ഓപ്പറേഷൻ ചെയ്യിച്ചു. ഇപ്പോൾ സുഖം പ്രാപിച്ചു വരുന്നു. തുടർ ചികിത്സക്കുള്ള മരുന്നുകൾക്കുള്ള പണവും അവരെ ഏൽപ്പിച്ചു.

ഇൻകാസ് പ്രസിഡന്റ് കെ സി അബൂബക്കർ, മറ്റു ഭാരവാഹികളായ സെക്രട്ടറി ജോജു, ട്രഷറർ നാസർ പാണ്ടിക്കാട്, രാജേഷ് കെ അപ്പു, ഉസ്മാൻ ചെക്യാട്, സന്താഷ് കെ മത്തായി, അനന്തൻ പിള്ള, അനൂപ്, ലസ്റ്റിൻ, മോനി ചാക്കോ, ബിജോയ് തുടങ്ങിയവർ ചേർന്നാണ് ഓപ്പറേഷനു വേണ്ട ചെലവ് കണ്ടെത്തിയത്. ആശ്വാസത്തിന്റെയും സന്തോഷത്തിന്റെയും നിറകണ്ണുകളോടെ ഈ പ്രവാസി കൂട്ടായ്മക്കും സന്മനസ്സകൾക്കും നന്ദി പറഞ്ഞു കൊണ്ടാണ് അവർ വീട്ടിലേക്കു തിരിച്ചത്. കൊറോണ ദുരന്ത കാലത്തു അത്തക്കാരിൽ ശ്രദ്ധിച്ചു പ്രവർത്തിക്കുന്നതിനിടക്ക് ഇത്തരം ആളുകൾ കൂടി കഷ്ടത അനുഭവിക്കുന്നവരായുണ്ട്. ഇവരെയൊക്കെ നാട്ടിൽ എത്തിക്കണമെന്നാണ് പ്രവാസിസമൂഹവും സംഘടനകളും ആവശ്യപ്പെടുന്നത്.

രണ്ടു തവണ സ്‌ട്രോക്ക് വന്നു തളർന്ന, പ്രാഥമിക ആവശ്യങ്ങൾക്കു പോലും പരസഹായം വേണ്ട ഒരു പാവം മനുഷ്യൻ അനുഭവിക്കുന്ന വേദന ഹൃദയഭേദകമാണ്. കേന്ദ്ര സംസ്ഥന സർക്കാരുകൾ എത്രയും പെട്ടെന്ന് ഒരു തീരുമാനമെടുത്ത് ഇവരെയൊക്കെ നാട്ടിലെത്തിക്കണമെന്ന് ഇൻകാസ് ഫുജൈറ പ്രസിഡന്റ് കെ സി അബൂബക്കർ ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP