Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഐഎപിസി 7-ാം മത് അന്താരാഷ്ട മാധ്യമ സമ്മേളനം; വന്ദേമാതരം 17ന്

ഐഎപിസി 7-ാം മത് അന്താരാഷ്ട മാധ്യമ സമ്മേളനം; വന്ദേമാതരം 17ന്

സ്വന്തം ലേഖകൻ

ന്യൂയോർക്ക്: ഇൻഡോ അമേരിക്കൻ പ്രസ്‌ക്ലബിന്റെ (ഐഎപിസി) ഏഴാമത് അന്താരാഷ്ട മാധ്യമസമ്മേളനത്തോടനുബന്ധിച്ച് മെഗാ മ്യൂസിക്കൽ ഷോ വന്ദേമാതരം അരങ്ങേറും. നാട്ടിൽനിന്നുള്ള പ്രമുഖ ഗായകരടങ്ങിയ സംഘം നയിക്കുന്ന പ്രോഗ്രാം രാത്രി 7.30 (EST) ആണ്. പ്രമുഖ പിന്നണി ഗായകരായ രഞ്ജിനി ജോസ്, അഫ്സൽ, അഭിജിത്ത്, സൗരവ്, പ്രിയ ജെർസൺ എന്നിവർ നയിക്കുന്ന മ്യൂസിക്കൽ പ്രോഗ്രാം ലോകമെങ്ങുമുള്ള സംഗീതാസ്വാദകർക്ക് ആസ്വദിക്കാൻ തക്കവിധമാണ് ഒരുക്കിയിരിക്കുന്ന്. അമേരിക്കയിലെ പ്രമുഖ ഇവന്റ് ഗ്രൂപ്പായ ഹെഡ്ജ് ഇവന്റ്സ് ആണ് പരിപാടി നടത്തുന്നത്.

https://www.facebook.com/IndoAPC ഐഎപിസിയുടെ ഫേസ്‌ബുക്ക് പേജിലും ഹെഡ്ജിന്റെ യുട്യൂബ്, ഫേസ്‌ബുക്ക് പേജുകളിലും പരിപാടി ലോകമെങ്ങുമുള്ളവർക്ക് കാണാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. ഐഎപിസിയുടെ ഏഴാമത് അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തോടനുബന്ധിച്ച് ലോകത്തിന്റെ വിവിധ കോണുകളിൽനിന്നുള്ള പ്രമുഖ മാധ്യമപ്രവർത്തകരാണ് പങ്കെടുക്കുന്നത്. വിവിധ വിഷയങ്ങളിലുള്ള സെമിനാറുകളും പ്രസിഡൻഷ്യൽ ഡിബേറ്റും സമ്മേളനത്തോടനുബന്ധിച്ചു നടക്കും. ഇത്തവണ കോവിഡിന്റെ പശ്ചാത്തലത്തിൽ വെർച്വൽ മീറ്റിംഗാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP