Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഐഎപിസി പ്രസിഡൻഷ്യൽ ഡിബേറ്റ് 18ന്

ഐഎപിസി പ്രസിഡൻഷ്യൽ ഡിബേറ്റ് 18ന്

സ്വന്തം ലേഖകൻ

ന്യൂയോർക്ക്: നോർത്ത് അമേരിക്കയിലെ ഇന്ത്യൻ വംശജരായ മാധ്യമ പ്രവർത്തകരുടെ സംഘടനായ ഇൻഡോ അമേരിക്കൻ പ്രസ്‌ക്ലബിന്റെ (ഐഎപിസി) ഏഴാമത് അന്താരാഷ്ട മാധ്യമസമ്മേളനത്തോടനുബന്ധിച്ചു പ്രസിഡൻഷ്യൽ ഡിബേറ്റ് ഒക്ടോബർ 18നു നടക്കും. ഉച്ചയ്ക്ക് 12.30 (EST) ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് (റിപ്പബ്ലിക്കൻ), ജോ ബൈഡൻ (ഡെമോക്രാറ്റ്) എന്നിവരെ പ്രതിനിധീകരിച്ച് നാലുപേരാണ് ഡിബൈറ്റിൽ പങ്കെടുക്കുന്നത്.

സംവാദം ഇന്ത്യൻ അമേരിക്കൻ ടിവി ചാനലുകളിലും സോഷ്യൽ മീഡിയയിലും തത്സമയം സംപ്രേഷണം ചെയ്യും. കോവിഡ് -19, ഹെൽത്ത് കെയർ പോളിസി / എസിഎ, WHO- ൽ നിന്ന് യുഎസിന്റെ പിൻവാങ്ങൽ, ഇമിഗ്രേഷൻ, ഇന്തോ-യുഎസ് ബന്ധങ്ങൾ, സമ്പദ്വ്യവസ്ഥ / ജോലികൾ എന്നീ വിഷയങ്ങളാണ് പ്രധാനമായും ചർച്ച ചെയ്യുന്നത്.

ഇൻഡോ അമേരിക്കൻ മാധ്യമപ്രവർത്തകരെ ഒരുകുടക്കീഴിൽ കൊണ്ടുവരുന്നതിനായി 2013 ൽ രുപീകരിച്ച സംഘടനയാണ് ഐഎപിസി. നോർത്ത് അമേരിക്കയിലെ ഇന്ത്യൻവംശജരായ മാധ്യമപ്രവർത്തകരുടെ തൊഴിൽപരമായ മികവ് വർധിപ്പിക്കുന്നതിന് ഉതകുന്നതിനുള്ള പദ്ധതികളാണ് ഐഎപിസി നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. അതിന്റെ ഭാഗമായിട്ടാണ് ഐഎപിസി എല്ലാവർഷവും ലോകത്തിന്റെ വിവിധ കോണുകളിലുള്ള പ്രശസ്ത മാധ്യമപ്രവർത്തകരെ ഇന്റർനാഷ്ണൽ മീഡിയ കോൺഫ്രൻസിന്റെ ഭാഗമാക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP