Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോഴിക്കോട് പ്രവാസി കോവിഡ് ഹെല്പ് ഡെസ്‌ക് ആരംഭിച്ചു

കോഴിക്കോട് പ്രവാസി കോവിഡ് ഹെല്പ് ഡെസ്‌ക് ആരംഭിച്ചു

സ്വന്തം ലേഖകൻ

ദുബായ്: കോവിഡ് 19 പ്രതിസന്ധിയിലായ പ്രവാസികൾക്ക് സഹായ ഹസ്തവുമായി കോഴിക്കോട് പ്രവാസി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ 'ഹെൽപ് ഡെസ്‌ക്' ആരംഭിച്ചതായി ചീഫ് കോ-ഓർഡിനേറ്റർ ജമീൽ ലത്തീഫ് അറിയിച്ചു. ശരീഫ് കാരശ്ശേരി, ഹാരിസ് കോസ്‌മോസ്, നൗഷാദ് ഫെറോക്, സുനിൽ മയ്യന്നൂർ, മൊയ്ദു കൂറ്റിയാടി എന്നിവരടങ്ങിയ ജനറൽ സപ്പോർട്ട്, രോഗലക്ഷണമുള്ളവർക്കായി സാദിഖ് ബാലുശ്ശേരി, പ്രയാഗ്, ജലീൽ മഷൂർ, അനിൽ വടകര, ഷമീന ആഷിഖ് എന്നിവരുടെ നേതൃത്വത്തിൽ കോവിഡ് ടെസ്റ്റ് ഹെല്പ്, പ്രശസ്ത ഡോക്ടർമാരായ ഡോ.ഹാരിസ്, ഡോ.ബാബു റഫീഖ്, ഡോ:റോസി എന്നിവരടങ്ങുന്ന മെഡിക്കൽ സപ്പോർട്ട്, അഭിഭാഷകരായ അഡ്വ. മുഹമ്മദ് സാജിദ്, അഡ്വ: അസീസ്, ജിജു (ബാങ്കിങ്) തുടങ്ങിയവരുൾപ്പെട്ട ലീഗൽ സപ്പോർട്ട് എന്നിങ്ങനെയാണ് ഹെല്പ് ലൈൻ പ്രവർത്തിക്കുക.

യുഎഇയിലെ പ്രവാസികൾക്ക് ഇപ്പോഴത്തെ പ്രതികൂല സാഹചര്യത്തിൽ അവരുടെ പ്രതിസന്ധിയെ കുറിച്ച് ബന്ധപ്പെട്ട ഹെൽപ് ഡെസ്‌ക് അംഗങ്ങളുമായി നേരിട്ടു വിളിച്ചു സംസാരിക്കാനും, നിർദേശങ്ങൾ ആരായാനും, പരിഹാരം കണ്ടെത്താനുമാവും.

ഹെൽപ് ഡെസ്‌കിന്റെ പ്രവർത്തനത്തിനായി അഷ്റഫ് താമരശ്ശേരി (മുഖ്യ ഉപദേശകൻ), മോഹൻ വെങ്കിട്ട്, മുഹമ്മദ് അലി, ഫൈസൽ മലബാർ, ജെയിംസ് മാത്യു, ബഷീർ തിക്കോടി (ഉപദേശക സമിതി അംഗങ്ങൾ), അഡ്വ.സാജിദ് അബൂബക്കർ (ജനറൽ കോഓർഡിനേറ്റർ), സുൾഫിക്കർ, രാജൻ കൊളാവിപാലം, ബി എ നാസർ (കോർഡിനേറ്റര്മാര്) എന്നിവരടങ്ങിയ കർമ്മ സമിതിയും രൂപീകരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP