Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പതിനാലാമത് ഗർഷോം അന്തർദേശീയ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : പുരസ്‌കാരദാനം നോർവെയിൽ 24ന്

പതിനാലാമത് ഗർഷോം അന്തർദേശീയ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : പുരസ്‌കാരദാനം നോർവെയിൽ 24ന്

സ്വന്തം ലേഖകൻ

പ്രവാസി മലയാളികൾക്കായുള്ള 2019ലെ ഗർഷോം ഫൗണ്ടേഷന്റെ അന്തർദേശീയ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ഗർഷോം ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡിന് വി.എ.ഹസൻ (ദുബൈ) , പ്രവാസി വനിത അവാർഡിന് ഡോ. ലാലി സാമുവൽ (ന്യൂസിലാന്റ്), പ്രവാസി രത്ന അവാർഡിന് ബാബു വർഗീസ് ( യു.എസ്.എ), യംഗ് ടാലന്റ് അവാർഡിന് ഡോ. രാംകുമാർ നായർ (സ്വീഡൻ), ബിസിനസ് എക്സലൻസ് അവാർഡിന് ബിജു വർഗീസ് ( ഇന്ത്യ) എമർജിങ് ബിസിനസ്മാൻ അവാർഡിന് റ്റിബി കുരുവിള ( ജപ്പാൻ), യംഗ് ബിസിനസ്മാൻ അവാർഡിന് സ്വരൂപ് രാജൻ മയിൽവാഹനം (കുവൈറ്റ്) എന്നിവർ അർഹരായി. ഈ വർഷത്തെ മികച്ച പ്രവാസി മലയാളി സംഘടനയ്ക്കുള്ള പുരസ്‌കാരത്തിന് ഓസ്ട്രേലിയായിലെ എന്റെ കേരളം തിരഞ്ഞെടുക്കപ്പെട്ടു. 24ന് (24.08.2019, ശനി) നോർവെ തലസ്ഥാനമായ ഒസ്ലോയിലെ സ്‌കാൻഡിക് സൊളി ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരങ്ങൾ സമ്മാനിക്കും.

നോർവീജിയൻ മലയാളി അസ്സോസിയേഷൻ ആതിഥ്യമരുളുന്ന പുരസ്‌കാരദാന ചടങ്ങിൽ നോർവെയിലെ ഇന്ത്യൻ അംബാസിഡർ ക്രിഷൻ കുമാർ മുഖ്യാതിഥിയാകും. നോർവെ നൊതോടൻ സിറ്റി മേയർ ഗ്രീ ഫുഗ്ലെസ്റ്റെവയിറ്റ് ബ്ലോക്ലിങർ പുരസ്‌കാരങ്ങൾ സമ്മാനിക്കും.

സ്വപ്രയത്നംകൊണ്ട് കേരളത്തിന് പുറത്ത് ജീവിത വിജയം നേടുകയും, മലയാളികളുടെ യശ്ശസ് ഉയർത്തുകയും ചെയ്ത പ്രവാസി മലയാളികളെ ആദരിക്കുവാൻ ബംഗ്ലൂരു ആസ്ഥാനമായ ഗർഷോം ഫൗണ്ടേഷൻ 2002 മുതലാണ് ഗർഷോം പുരസ്‌കാരങ്ങൾ നൽകി വരുന്നതെന്ന് ഫൗണ്ടേഷൻ പ്രസിഡന്റ് ജിൻസ് പോൾ പറഞ്ഞു. മുൻ കർണ്ണാടക എംഎ‍ൽഎ ഐവാൻ നിഗ്ലി ചെയർമാനായും, നോർവെ ആർട്ടിക് യൂണിവേഴ്സിറ്റി പ്രൊഫസർ ബിന്ദു സാറ വർഗീസ്, മലയാളം സർവ്വകലാശാല അസി.പ്രൊഫസർ അൻവർ അബ്ദുള്ള എന്നിവർ അടങ്ങിയ സമിതിയാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP