Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സൂപ്പർഹിറ്റ് പ്രോഗ്രാം സാന്ത്വന സംഗീതം ഇനി ഫോമയുടെ ബാനറിൽ

സൂപ്പർഹിറ്റ് പ്രോഗ്രാം സാന്ത്വന സംഗീതം ഇനി ഫോമയുടെ ബാനറിൽ

കണ്ണൂർ ജോ

ന്യൂജേഴ്സി: കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധികളിലൂടെ കടന്നുപോയ അമേരിക്കൻ മലയാളികൾക്ക് മാനസിക ഉല്ലാസവും ആശ്വാസവും പകർന്ന സാന്ത്വന സംഗീതം എന്ന സംഗീതപരിപാടി ഇനി ഫോമയുടെ അഭിമുഖ്യത്തിൽ നടത്തുന്നു. മലയാളി ഹെൽപ് ലൈൻ ഫോറം ആരംഭിച്ച ഈ സംഗീത പരിപാടി ഇരുപത്തിയഞ്ച് എപ്പിസോഡുകൾ വിജയകരമായി പൂർത്തീകരിച്ചിരുന്നു. സംഗീതം എത്രത്തോളം മനസികാശ്വാസം നൽകുമെന്നുള്ളതിന്റെ ഉത്തമ ഉദാഹരണമാണ് സാന്ത്വന സംഗീതം പരിപാടിയെന്ന് അമേരിക്കൻ മലയാളികൾ അനുഭവിച്ചറിഞ്ഞതാണ്. നിരവധി സംഗീതപ്രേമികളുടെ മനംകവർന്ന ഈ പരിപാടി അമേരിക്കൻ മലയാളികൾക്ക് കോവിഡ് അതിജീവനത്തിന്റെ ഭാഗമായി മാറിയിരുന്നു.

ഡോ. ജഗതി നായർ ദിലീപ് വർഗീസ്, ബൈജു വർഗീസ്, സിറിയക് മാളിയേക്കൽ, സിജി ആനന്ദ്, റോഷൻ മാമൻ, ജെയിൻ മാത്യൂസ്, സാജൻ മൂലപ്ലാക്കൽ, ബോബി ഖാൻ എന്നിവരാണ് നൂറോളം മിടുക്കരായ ഗായകരെ ഉൾപ്പെടുത്തി സാന്ത്വനസംഗീതം എന്ന പരിപാടി മലയാളി ഹെൽപ്ല് ലൈൻ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിവന്നിരുന്നത്

എല്ലാവരുടെയും ഹൃദയം കവർന്ന സാന്ത്വന സംഗീതം ഫോമയ്ക്ക് കൈമാറിയത് കഴിഞ്ഞ ദിവസം ന്യൂജേഴ്സിയിൽ നടന്ന സംഗീതവിരുന്നോടുകൂടിയായിരുന്നു. പ്രഗത്ഭരായ സംഗീതജ്ഞരുടെ ആലാപനമികവിൽ നടന്ന സംഗീത വിരുന്നോട് കൂടി മലയാളി ഹെൽപ് ലൈനിന്റെ നേതൃത്വത്തിലുള്ള സാന്ത്വന സംഗീതം പരിപാടിക്ക് തിരശീല വീണിരിക്കുകയാണ്. ഇനി പരിപാടിയുടെ തുടർച്ചയായി ഇരുപതിയാറാമത്തെ എപ്പിസോഡ് മുതൽ ഫോമയുടെ ആഭിമുഖ്യത്തിലാകും സാന്ത്വന സംഗീതം അമേരിക്കൻ മലയാളികൾക്ക് മുന്നിൽ എത്തുക. എല്ലാ ഞായറാഴ്ചയും രാത്രി എട്ടു മണിക്ക് സൂമിലൂടെയും ഫെയ്സ്‌ക്കിബുക്കിലൂടെയുമാകും പരിപാടി സ്ട്രീം ചെയ്യുക

ഫോമയുടെ ജോയിന്റ് ട്രഷറർ ബിജു തോണിക്കടവിലിനാണ് ഫോമ നാഷണൽ കൗൺസിൽ സാന്ത്വനം സംഗീതത്തിന്റെ മുന്നോട്ടുള്ള നടത്തിപ്പിന്റെ ചുമതല നൽകിയിരിക്കുന്നത്. നാട്ടിൽ സോഷ്യൽ മീഡിയയിലൂടെ താരമായി മാറിയ തൃശൂരിൽ നിന്നുള്ള നാലാം ക്ലാസ് വിദ്യാർത്ഥിനിയായ സനിക സുരേഷിന് അൻപതിനായിരം രൂപ പഠനസഹായമായി സാന്ത്വന സംഗീതപ്രേമികൾ നൽകിയിരുന്നു. തുടർന്നും നാട്ടിലെ ദുരിതം അനുഭവിക്കുന്ന കലാകാരന്മാർക്ക് കൂടുതൽ സഹായങ്ങൾ സാന്ത്വന സംഗീതം വഴി നടത്താനും ഫോമ തീരുമാനിച്ചിട്ടുണ്ട് .

നിരവധി യുവ ഗായകരെ മുന്നോട്ട് കൊണ്ടുവരാനും പ്രോത്സാഹിപ്പിക്കാനും കഴിഞ്ഞ മലയാളി ഹെൽപ് ലൈൻ നടത്തിയ സാന്ത്വന സംഗീതം പരിപാടി സൂം വഴി ഏറ്റവും കൂടുതൽ എപ്പിസോഡുകൾ പിന്നിട്ട പരിപാടിയെന്ന നിലയിലും ശ്രദ്ധേയമായിരുന്നു. തുടർന്നും ഇനി ഫോമയുടെ നേതൃത്വത്തിൽ വിജയകരമായി നൂറു എപ്പിസോഡുകൾ തികയ്ക്കണമെന്നുള്ളതാണ് ലക്ഷ്യമെന്ന് ബിജു തോണിക്കടവിൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP