Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നിർമൽ ബേബി വർഗീസ് സംവിധാനം ചെയ്ത 'തരിയോട്' എന്ന ഡോക്യുമെന്ററി ഇംഗ്ലണ്ടിലെ ലിഫ്റ്റ് ഓഫ് ഗ്ലോബൽ നെറ്റ് വർക്ക് സെഷൻസിലേയ്ക്ക് തിരഞ്ഞെടുത്തു

നിർമൽ ബേബി വർഗീസ് സംവിധാനം ചെയ്ത 'തരിയോട്' എന്ന ഡോക്യുമെന്ററി ഇംഗ്ലണ്ടിലെ ലിഫ്റ്റ് ഓഫ് ഗ്ലോബൽ നെറ്റ് വർക്ക് സെഷൻസിലേയ്ക്ക് തിരഞ്ഞെടുത്തു

സെബാസ്റ്റ്യൻ ആന്റണി

നിർമൽ ബേബി വർഗീസ് സംവിധാനം ചെയ്ത 'തരിയോട്' എന്ന ഡോക്യുമെന്ററി ഇംഗ്ലണ്ടിലെ ലിഫ്റ്റ് ഓഫ് ഗ്ലോബൽ നെറ്റ്‌വർക്ക് സെഷൻസ് എന്ന ചലച്ചിത്ര മേളയിലേയ്ക്ക് തിരഞ്ഞെടുത്തു. മേളയിലെ ഷോർട്ട് ഡോക്യുമെന്ററി എന്ന വിഭാഗത്തിലേയ്ക്കാണ് ചിത്രം തിരഞ്ഞെടുത്തത്. ഇംഗ്ലണ്ടിലെ പൈൻവുഡ് സ്റ്റുഡിയോയിൽ ജനുവരി 18 നാണ് മേള തുടങ്ങുന്നത്.

പത്തോമ്പതാം നൂറ്റാണ്ടിൽ തരിയോടും മലബാറിലെ മറ്റു ചില പ്രദേശങ്ങളിലും നടത്തിയിരുന്ന സ്വർണ ഖനനത്തിന്റെ ചരിത്രവും, ഖനനത്തിന്റെ ഇന്നത്തെ സാധ്യതകളും ചർച്ച ചെയ്യുന്ന ചിത്രത്തിൽ പ്രശസ്ത ചരിത്രകാരനായ കെ. കെ. എൻ. കുറുപ്പ്, സീനിയർ ജേർണലിസ്റ്റും എഴുത്തുകാരനുമായ ഓ. കെ. ജോണി, കൂടാതെ ചില മുതിർന്ന നാട്ടുകാരുടെ അഭിമുഖങ്ങങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

ചിത്രം മുൻപ് യൂറോപ്പിലെ സ്ലോവാക്യയിൽ നടന്ന കൊഷിറ്റ്സെ ഇന്റർനാഷണൽ മന്ത്‌ലി ഫിലിം ഫെസ്റ്റിവലിലേയ്ക്ക് തെരഞ്ഞടുക്കപ്പെടുകയും ബെസ്റ്റ് ട്രൈലെർ കാറ്റഗറിയിൽ ഫൈനലിസ്റ്റ് ആവുകയും ചെയ്തിരുന്നു.

കാസബ്ളാങ്കാ ഫിലിം ഫാക്ടറിയുടെ ബാനറിൽ ബേബി ചൈതന്യ നിർമ്മിച്ച ഈ ചരിത്ര ഡോക്യൂമെന്ററി ഫിലിമിന്റെ ദൈർഘ്യം നാൽപ്പത് മിനിറ്റാണ്. ബ്രിട്ടീഷ് സംഗീത സംവിധായകൻ ഒവൈൻ ഹോസ്‌കിൻസ് പശ്ചാത്തല സംഗീതമൊരുക്കിയ ഡോക്യുമെന്ററിയുടെ വിവരണം ദേശീയ അവാർഡ് ജേതാവായ അലിയാറാണ്. ചിത്രത്തിന്റെ സെൻസർ സർട്ടിഫിക്കറ്റ് സംവിധായകൻ കഴിഞ്ഞ ദിവസം തന്റെ ഫേസ്‌ബുക്കിലൂടെ പങ്കിട്ടിരുന്നു.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: മാത്യു എം. തോമസ്, ഫാ. ബിജു മാവറ, ഛായാഗ്രഹണം: മിഥുൻ ഇരവിൽ, നിർമൽ ബേബി വർഗീസ്. അഡിഷണൽ ക്യാമറ: ഷോബിൻ ഫ്രാൻസിസ്, അശ്വിൻ ശ്രീനിവാസൻ, ഷാൽവിൻ കെ പോൾ. സംവിധാന സഹായികൾ: വി. നിഷാദ്, അരുൺ കുമാർ പനയാൽ, ശരൺ കുമാർ ബാരെ. വിവരണം: പ്രൊഫ. അലിയാർ, കലാസംവിധാനം: സനിത എ. ടി, നറേഷൻ റെക്കോർഡിങ് ആൻഡ് ഫൈനൽ മിക്‌സിങ്ങ്: രാജീവ് വിശ്വംഭരൻ, ട്രാൻസ്ലേഷൻ ആൻഡ് സബ്ടൈറ്റിൽസ്: നന്ദലാൽ ആർ, സെൻസർ സ്‌ക്രിപ്റ്റ്: സി. എസ്. അജിത്ത്.

ഇതേ പശ്ചാത്തലത്തിൽ മറ്റൊരു ബിഗ് ബജറ്റ് സിനിമ കൂടി ഒരുക്കാനുള്ള ഒരുക്കത്തിലാണ് അണിയറ പ്രവർത്തകർ. ഡോക്യൂമെന്ററിയുടെ സംവിധായകൻ നിർമൽ ബേബി വർഗീസ് തന്നെ സംവിധാനം ചെയ്യുന്ന തരിയോട്: ദി ലോസ്റ്റ് സിറ്റി' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ഹോളിവുഡിൽ നിന്നടക്കമുള്ള പ്രമുഖരും ഭാഗമാകുന്നുണ്ട്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP